താൾ:Malayala bhashayum sahithyavum 1927.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാത്രം നിർമ്മിച്ചതെന്നും ഒരൈതിഹം ഉണ്ട്.ചീരാമൻ എന്നു പേരായ ഒരാളാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവെന്നു ഗ്രന്താവസാനത്തിൽ"ആതിതേവനിലമിഴ് ന്തമനകാമ്പുടയ ചീരാമനമ്പിനൊടിയമ്പിന തമിൾകവിവല്ലോർ"എന്ന ഭാഗത്താൽ സ്പഷ്ടമായിതന്നെപറഞ്ഞി ട്ടുമുണ്ട്.വാൽമീകിരാമായണത്തിൽ യുദ്ധകാണ്ഡത്തിന്റെ ഏകദേശം ഒരു പരിഭാഷപോലെയാണ് ഗ്രന്തത്തിലെ മിക്ക ഭാഗങ്ങളും നിർമ്മിച്ചിട്ടുള്ളത്.ദ്രമിഡവൃത്തങ്ങളിലാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും മധ്യകാലം മുതൽക്കുള്ള കമ്ുരാമായണാദിചെന്തമിൾകൃതികളിലെപ്പോലെ നന്നാലുപാദങ്ങൾകൊണ്ട് ഒരു പദ്യം അവസാനിപ്പിക്കുക എന്ന സംസ്കൃതരീതി ഇതിൽ സർവ്വത്രസ്വീകരിച്ചിട്ടുണ്ട്."എതുക"മോന" എന്ന പ്രാസവിശേഷങ്ങൾ ഉണ്ടായിരിക്കണെന്നുള്ള ചെന്തമിലൾരീതിയും സർവ്വത്ര നിർബ്ബന്ധമായി സ്വീകരിച്ചിട്ടുണ്ട്.പ്രായേണ പത്തും ചിലപ്പോൾ പതിനനൊന്നും പദ്യങ്ങൾ കഴിഞ്ഞാൽ വൃത്തം ഒന്നു മാറും. അങ്ങനെയുള്ള ഒാരോരോ ഭാഗത്തിന്നു"കണ്ഡലം"എന്നൊരു പേരും കൊടുത്തിട്ടുള്ളതായി ചില ഗ്രന്ഥങ്ങളിൽ കാമുന്നുണ്ട്.ഇതിന്റെ ഏതാനും ഭാഗം അച്ചടിപ്പിച്ചിടിടുള്ളതിൽ ഒാരോ അംശങ്ങൾക്കു "പടലം"എന്ന പേർ കൊടുത്തിട്ടുള്ളത് രെന്തമിഴിലുള്ള കമ്പരുടെ രാമായണത്തെ അനുസരിച്ചായിരിക്കാം.മേൽപ്രകാരം നൂറ്ററുപത്തിനാലു കണ്ഡലങ്ങൾ അല്ലെങ്കിൽ പടലങ്ങളാണ് ഈ ഗ്രന്ഥത്തിൽ ആകെയുള്ളത്.വളരെ ഉൽക്കൃഷ്ടമായ സാഹിത്യഗുണം ഇതിനില്ലെ

ങ്കിലും ആകപ്പാടെ ക്ലിഷ്ടമല്ലാത്ത ഒരു രീതിയിലാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/114&oldid=163373" എന്ന താളിൽനിന്ന് ശേഖരിച്ചത്