താൾ:Malayala bhashayum sahithyavum 1927.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നോക്കിയാലും ചെന്തമിൾ ഭാഷായോട് അധികം അടുപ്പമുള്ള ഇപ്പോഴത്തെ തിരുവിതാംകൂറിന്റെ തെക്കെ അറ്റത്താണ് ഈ വക കൃതികൾ അധികവും ഉണ്ടായിക്കാണുന്നതും .എന്നാൽ കലാഭേദംകൊണ്ടു മലയാളഭാഷാദേവിക്കു ചെന്തമിൾ സഹോദരിയോടുള്ള കൂട്ടുകെട്ടു കുറഞ്ഞും വലിയ പ്രഭുവായ സംസ്കൃതപ്രിയതമനോടുള്ള ഇണക്കം അധികമായും വന്നിരുന്നത് സ്വാഭാവികമായിരുന്നതിനാൽ ഈ മാതിരി മിശ്രപ്രസ്ഥാനം അധികം വർദ്ധിക്കുന്നതിനോ കേരളത്തിൽ പരക്കെ വ്യാപിച്ചു നിലനിൽക്കുന്നതിനോ കവികൾ ആ രീതിയെ മണിപ്രവാളമെന്നപോലേ തുടരുന്നതിന്നുപോലുമോ സംഗതി വന്നില്ല.ഈ പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള കൃതികൾ രാമചരിതം,രാമകഥപ്പാട്ട്,കണിയാർകളത്തിൽപ്പോര്,കഞ്ചുതമ്പികഥ,നിരണംകൃതികൾ ഇത്രയുമാണ് പറയതക്കതായിട്ടുള്ളത്.ഇവയിൽ നിരണംകൃതികളിലൊ ഴികെ മറ്റുള്ളവയിലെല്ലാം ചെന്തമിൾരൂപങ്ങൾ വളരെ അധികമായും നിരണംകൃതികൾ മാത്രം ആവക രൂപങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ചു കുറവുമാണിരിക്കുന്നത്.ഈ വക കൃതികളിൽവെച്ച് അധികം പഴക്കമുള്ളത് രാമചരിതത്തിനാണെന്ന സംഗതി പരക്കെസ്സമ്മതിച്ചിട്ടു.ള്ള താണ്."രാമചരിതം"എന്നാണ് പേരെങ്കിലും രാമായണത്തിലെ യുദ്ധകാണ്ഡത്തിലെ കഥ മാത്രമേ ഇതിൽ വർണ്ണിച്ചിട്ടുള്ളൂ.തിരുവിതാംകൂറിലെ സൈന്യങ്ങൾക്കു യാത്രാവസരങ്ങളിലും മറ്റും പാടുന്നതിനുവേണ്ടി നിർമ്മിച്ചിട്ടുള്ളതാണ് ഈ രാമചരിതമെന്നും അതുകൊണ്ടാണ്

അതിന്നുചിതമായ യുദ്ധകാണ്ഡം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/113&oldid=163372" എന്ന താളിൽനിന്ന് ശേഖരിച്ചത്