താൾ:Malayala bhashayum sahithyavum 1927.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിത്തന്നെ ആവക ഗ്രന്ഥങ്ങളിൽക്കണ്ടുവരുന്നതു നോക്കുമ്പോൾ കവിതാവിഷയത്തിൽ അസാമാന്യ സാമർത്ഥ്യമുള്ള ഒരു കവി മറ്റൊരാളുടെ മണിപ്രവാളകവിതയെ ഒരക്ഷരംപോലും ഭേദം കൂടാതെ ഗ്രന്ഥത്തിൽ ചേർത്തു എന്നു വിചാരിക്കാനും വഴി കാണുന്നില്ത.നേരെമറിച്ചു സംസ്കൃത കവികളിൽപോലും ഭാവഭൂതി മുതലായവർ അവരുടെ ഗ്രന്ഥങ്ങളിൽ ഒന്നിലുൾപ്പടെ ഭാഗം തന്നെ മറ്റൊരു ഗ്രന്ഥത്തിലും ചേർത്തുവരുന്ന പതിവു കാണുന്നതുമുണ്ട്.അതുകൊണ്ട് ആ ഗ്രന്ഥങ്ങൾ രണ്ടും ഒരാളുടെ കൃതിതന്നെയാണെന്നാണൂഹിക്കേണ്ടത്.അസാധാരണ മായ മനോധർമ്മങ്ങളുടെ വിലാസവും ആശയങ്ങൾക്കുള്ള ശുദ്ധിയും മറ്റുള്ള ഏതുൽകൃഷ്ടഗ്രന്ഥങ്ങളോടും കിടപിടിക്കത്തക്കവണ്ണം ഇത്രധാരാളമായിപ്രകാശിച്ചും കൊണ്ടാണ് ഉത്തമചമ്പൂഗ്രന്ഥങ്ങളുടെ സ്വഭാവമിരിക്കുന്നത്.ചാക്യാർക്കൂത്തിനുള്ള പ്രബന്ധങ്ങളെന്നപോലെ ഈ വക ഭാഷചമ്പുക്കളും ചിലതു കാളിദാസാദി കൃതികളിൽനിന്നു ചില ശ്ലോകങ്ങൾ സന്ദഭമനുസരിച്ചു ചേർത്തും മറ്റുള്ള ഭാഗങ്ങളെല്ലാം സ്വതന്ത്രമായി നിർമിച്ചും രൂപപ്പെടുത്തിയവയും ആയിട്ടാണിരിക്കുന്നത്.ഇവയിൽ മിക്കതും കേരളീയബ്രാമണരായനമ്പബതിരിമാർ ഉണ്ടാക്കിയിട്ടുള്ളതാ

യിട്ടാണ് പറഞ്ഞുവരുന്നത്.നമ്പ്യാരുടെ തുള്ളലുകളിലെന്നപോലെ ദുർല്ലഭം ചില ചമ്പുക്കളിൽ ഫലിതത്തിനുവേണ്ടി ചില 'ഇട്ടിവാസുർ നമ്പൂതിരിമാരുടെ വർത്തമാനങ്ങളും മറ്റും സന്ദർഭശുദ്ധി നോക്കാതെയും പ്രയോഗിച്ചു കാണുന്നുണ്ട്.ആവക സംഗതികളും ഫലിതത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/111&oldid=163371" എന്ന താളിൽനിന്ന് ശേഖരിച്ചത്