താൾ:Malayala bhashayum sahithyavum 1927.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വുന്നതാണ്.ഒാരൊ ജനസമുദായത്തിന്റ ഈ വകസ്വഭാവവിശേ‍ഷങ്ങൾക്കുള്ള താരതമ്യമനുസരിച്ച് അവരുടെ ഭാഷകൾക്കുണ്ടാകുന്ന ഉച്ചാരണസ്വഭാവത്തിനും തരംപോലെ താരതമ്യമുണ്ടാകുന്നതുമാണ്.ഈ മാതിരിയിലും മറ്റുമുള്ള ചില ഭാഷാസ്വഭാവഭേദംകൊണ്ടും ഉച്ചാരണരീതിഭേദംകൊണ്ടുമാണ് ഓരോ ഭാഷകളിലും ചില 'പ്രത്യേകശൈലികൾ' എന്നും പറഞ്ഞുവരുന്നവയും മറ്റൊരു ഭാഷയിലേക്കു പകൎത്തുമ്പോൾ അൎത്ഥപുഷ്ടി പോരാതെ വരുന്നവയുമായ ഒരുതരം ഗുണവിശേഷങ്ങളുണ്ടായിത്തീരുന്നതും. മലയാളഭാഷയുടെ ഉച്ചാരണരീതിയാകട്ടെ സംസ്കൃതഭാഷാപ്രകൃതികൾപലതും ചേൎന്നതുകൊണ്ടു കൂട്ടക്ഷരങ്ങൾ ആ ഭാഷയിൽ സാമാന്യം വന്നുകൂടീട്ടുണ്ടെങ്കിലും ഉച്ചാരണത്തിൽ അധികം വേഗമോ ഇഴവോ കൂടാതെയും അക്ഷരങ്ങൾക്കു വ്യക്തത വേണമെങ്കിലും ഘോഷാക്ഷരങ്ങൾ ചുരുങ്ങിയും ഉള്ള മദ്ധ്യനിലയിലായിട്ടാണിരിക്കുന്നതെന്ന് മറ്റു ചില ഭാഷകളുടെ ഉച്ചാരണസ്വഭാവങ്ങളോടു താരതമ്യപ്പെടുത്തി നോക്കിയാൽ സ്പഷ്ടമാകുന്നതുമാണ്.

൨. ഉൽപത്തിയും വളൎച്ചയും.


ഭാരതഭൂമിയിലെ ഭാഷകളെ ആൎയ്യഭാഷാവൎഗ്ഗം, ദ്ര‍മിഡഭാഷാവൎഗ്ഗം ഇങ്ങനെ പൊതുവായി രണ്ടു തരത്തിൽ തിരിക്കാവുന്നതിൽ മലയാളഭാഷയുടെ ഉൽപത്തി ദ്ര‍മിഡവർഗ്ഗത്തിലാണെന്നുള്ളത് നിർവിവാദമായിത്തീൎച്ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/11&oldid=174978" എന്ന താളിൽനിന്ന് ശേഖരിച്ചത്