താൾ:Malayala bhashayum sahithyavum 1927.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരിതന്നെയാണ് ആ ചമ്പു രചിച്ചിട്ടുള്ളതെന്നു മിക്കവാറും തീർച്ചപ്പെടുതത്താം. രാജരത്നാവലീയത്തിലാകട്ടെ ഈ വക പ്രത്യേകമുദ്രകളൊന്നും കാണുന്നില്ല. മഴമംഗലം, പുനം, ചേലപ്പറമ്പ് ഈ നമ്പൂതിരിമാർക്കാണ് മിക്ക പ്രബന്ധങ്ങളുടേയും കർത്തൃത്വം നമ്പ്യാർക്കു തുള്ളൽകഥകളുടെ എല്ലാം കർത്തൃത്വം എന്നതുപോലെ ഇക്കാലത്തുള്ളവർ കല്പിച്ചു കൊടുത്തുരുന്നതെങ്കിലും തക്കതായ തെളിവൊന്നും ഇല്ലാത്തതുകൊണ്ടും മറ്റുള്ള കവികളുടെ പേർ അപ്രസിദ്ധമല്ലാത്തതുകൊണ്ടും ആകപ്പാടെ ഒന്നു പറയണമെന്നുവെച്ചുമാത്രം ഇങ്ങനെ തീർച്ചപ്പെടുത്തീട്ടുള്ളതാണെന്നു വെക്കാനോ വഴി കാണുള്ളൂ. എന്നാൽ രാജരത്നാവലീയവും ബാണയുദ്ധവും ഒരു കവിയുടെതന്നെ കൃതിളാണെന്നു നിസ്സംശയം തീർച്ചപ്പെടുത്താം. രണ്ടുഗ്രന്ഥങ്ങളിലും പല ഭാഗങ്ങളും ഒന്നായിത്തന്നെ കാണുന്നുണ്ട്. "ബാലാം ത്വാം പ്രിയസഖി ബാഷ്പദൂഷിതാക്ഷീ- മുദ്ദാമശ്വസിത വിശോഷിരാധരോഷ്ഠീം സന്താപഗ്ലപിതതനും വിലോക്യ സീദ- ത്യംഗാരേ പതിതമിവാദ്യ മാനസം മേ.

എല്ലാനാളും വിശേഷാലയി തവ സുഖ- ദു:ഖങ്ങളെങ്കൽ പകുത്തി- ട്ടല്ലോ കീഴിൽ കഴിഞ്ഞൂ ദൃഢമിനിയുമത- വ്വണ്ണമേ കൈവരേണം ചൊല്ലീടെന്നോടിദാനീം വ്യസനമിതുരഹ-

സ്യം തുലോമെങ്കിലും കേ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/109&oldid=163369" എന്ന താളിൽനിന്ന് ശേഖരിച്ചത്