താൾ:Malayala bhashayum sahithyavum 1927.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാക്യാന്മാരുടെ സംസ്കൃതപ്രബന്ധങ്ങൾതന്നെ ഉപയോഗപ്പെടുത്തി വരുന്നില്ലെന്നില്ലയ ആ സമ്പ്രദായം കൂത്തിൽ ചാക്യാർക്കു സഹായമുള്ള നമ്പ്യാന്മാർ ക്രമത്തിൽ തുടങ്ങിയതാണെന്നും ചാക്യാർകൂത്തിനുള്ള മതബന്ധത്തിന്റെ ശക്തിക്കുറവോടുകൂടിയാണെന്നും ആലോചിക്കേണ്ടിയിരിക്കുന്നു. എങ്കിലും ഇപ്പോഴും പാഠകത്തിൽ ആദ്യം ഒരു മംഗളശ്ലോകം ചൊല്ലണമെന്നും ആ ശ്ലോകം ഭാഷാചമ്പൂ ഗ്രന്ഥങ്ങളിപ്പെട്ട ഏതെങ്കിലും ഒന്നിലെ മംഗളശ്ലോകമായിരിക്കണമെന്നും നിർബന്ധമുണ്ട്. മിക്കപേരും ഇക്കാലത്ത് ചൊല്ലിവരുന്ന മംഗളശ്ലോകം ഒന്നുകിൽ_


"നാലാമ്നായൈകമൂലം നതജനദിവിഷനി_

പാദപം നേത്രവാഹ്നി_ ജ്വാലാനിർദ്ദഗ് ദ്ധമീനധ്വജമചലസുതാ_ രൂഢവാമാങ്കംഭാഗം കാലാരാതിം കപർദ്ദോദരകബളിതമ_ ന്ദാകിനീമാനിനീയം കൈലാസവാസലോലം കനിവൊടു മനമേ ചന്ദ്രചൂഡം ഭജേഥാഃ."

എന്ന പാർവ്വതീസ്വയംവരം ചമ്പുവിലെ ശ്ലോകമോ അല്ലെങ്കിൽ_


"ഘോരാണാം ദാനവാനം നിരൂപമപൃതനാ_

ഭാരഖിന്നാം ധരിത്രീ_ മോരോലിലരഴകിനൊടു സമാ_ ശ്വാസയന്തം നിതാന്തം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/105&oldid=151865" എന്ന താളിൽനിന്ന് ശേഖരിച്ചത്