താൾ:Malayala bhashayum sahithyavum 1927.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗം കുറഞ്ഞും അതുനിമിത്തം ആ ഭാഷയിൽ ഉറപ്പിച്ചുച്ചരിക്കേണ്ട കൂട്ടക്ഷരങ്ങളും അതിഖരഘോഷാക്ഷരങ്ങളും മറ്റും വളരെക്കുറവായും താലവ്യാക്ഷരങ്ങൾക്കു പ്രാധാന്യം കൂടിയും ആകപ്പാടെ ഒരു പതിഞ്ഞ മട്ടാണെന്നു പറയാവുന്ന തരത്തിലും ഉളള രീതിയിലായിരിക്കും .ആവലാതി പറഞ്ഞു കരയുന്നതിനും ശൃംഗാരിക്കുന്നതിനും ഈ വക ഭാഷ വളരെയധികം യോജിച്ചതാണ്.ഉത്സാഹപ്രധാനന്മാരും സ്വപ്രയത്നംകൊണ്ടു തന്നെ കാൎയ്യം നേടാൻ ശീലിക്കുന്നവരും ആയ ജനസമുദായത്തിന്റെ ഭാഷയുടെ ഉച്ചാരണം പ്രായേണ അക്ഷരങ്ങൾക്കു വേഗംകൂടിയും , അതിനാൽ കൂട്ടക്ഷരങ്ങളും ഘോഷാക്ഷരങ്ങളും ധാരാളം ആ ഭാഷയിൽ ഉണ്ടായിത്തീൎന്നും ,എന്നാലും അക്ഷരങ്ങൾക്കു നല്ല വ്യക്തതയും ഓജസ്സും തികഞ്ഞ വിധത്തിലും ഉളള രീതിയിലായിരിക്കുന്നതാണ്.കോപം,ധൈൎയ്യം മുതലായ വികാരങ്ങളെ പ്രത്യക്ഷപ്പെടുത്തുവാൻ ഈ വക ഭാഷക്കു പ്രത്യേകം ഒരു യോഗ്യതയുണ്ട്. സ്വാൎത്ഥപ്രധാനന്മാരും അതിനുവേണ്ടി ഏതു കൃത്യവും ചെയ്യാൻ മടിയില്ലാത്തവിധം പ്രവൃത്തിച്ചു പരിചയിച്ചവരും ഉത്സാഹികളുമായ ജനങ്ങൾ അധികമുളള രാജ്യക്കാരുടെ ഭാഷ ഉച്ചാരണത്തിൽ വേഗം കൂടിയും അതു നിമിത്തം കൂട്ടക്ഷരങ്ങൾ ആ ഭാ‍ഷയിൽ അധികമുണ്ടായിത്തീൎന്നതു കൊണ്ടും സ്വതേതന്നെയും അക്ഷരങ്ങളുടെ വ്യക്തത വളരെക്കുറഞ്ഞവിധത്തിലും ഉളള രീതിയിലായിരിക്കും.ഓരോരോ ഭാഷകളുടെ ഉച്ചാരണസമ്പ്രദായം സൂക്ഷിച്ചു പരിശോധിച്ചാൽ ഇതെല്ലാം അറിയാ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/10&oldid=174935" എന്ന താളിൽനിന്ന് ശേഖരിച്ചത്