94 നാലാംപാഠപുസ്തകം. കതൽപരനും ആയ ഒരു രാജാവാണെന്നുള്ള ബോധം പല രുടേയും മനസ്സിൽ നൂതനമായി സ്ഥിരീകരിക്കപ്പെട്ടു. അനന്തരം നാനാപ്രകാരങ്ങളായ വിനോദങ്ങൾ ആരം ഭിക്കപ്പെട്ടു. ഒരു ദിക്കിൽ ഐന്ദ്രജാലികന്മാർ അവരുടെ കൗശലങ്ങളേയും, മറെറാരു ദിക്കിൽ അഭ്യാസികൾ അനേ കവിധങ്ങളായ അഭ്യാസങ്ങളേയും പ്രദശിപ്പിച്ചു. ഒരിടത്തു നത്തകന്മാർ ഏകരൂപമായ സംഗീതത്തെ അനുസരിച്ചു നത്തനം ചെയ്തു. മറെറാരിടത്തു് അശ്വാരോഹന്മാർ കുതിരകളേ അതിവേഗത്തിൽ ഓടിച്ചുകൊണ്ടു തങ്ങളുടെ ലുള്ള കുന്തങ്ങളുടെ അഗ്രത്താൽ തറയിൽനിന്നു ചെറിയ വളയങ്ങളെ കുത്തി എടുത്തു. ഒരു സ്ഥലത്തു ദേഹപീഡ ചെയ്യുന്നതു സുകൃതകാരണമെന്നു വിചാരിക്കുന്ന വൈരാഗികൾ രണ്ടു പേർ അത്ഭുതമായും ഭയങ്കരമായും ഉള്ള ഒരു കാഴ്ച കാണിച്ചു. അവർ ഉപരിഭാഗത്തു കുറു കെ വച്ചിരുന്ന ഒരു ഉത്തരത്തിൽനിന്നും കയറിൽ കെട്ടി താഴ ത്തേയ്ക്കും തൂക്കിയിരുന്ന ഒരു വളഞ്ഞ ആണി തങ്ങളുടെ ദേഹപൃഷ്ഠഭാഗത്തിൽ കോത്ത് തറയിൽനിന്നും ഇരുപതടി പൊക്കത്തിൽ തുങ്ങിനിന്നു. ഇപ്രകാരമുള്ള ഒരു കാഴ്ച അവിടെ അപൂർവ്വമായിരുന്നതുകൊണ്ടു് എല്ലാപേരും വളരെ ശ്രദ്ധയോടുകൂടി നോക്കി. ഫൈസിയു ടെ മരുമകനായ പാവീസ് അതിനെ ആശ്ചയത്തോടെ സൂക്ഷിച്ചു നോക്കി. കൊണ്ടു നിന്നു. എന്നാൽ സിദ്ധന് അതു കണ്ടു നല്ല പരിചയമുണ്ടായിരുന്നതിനാൽ അയാൾ ഉദാസീനനായി രുന്നു. പാവീസ് തന്റെ സ്നേഹിതനോടു പറഞ്ഞു:- “ഇവ രുടെ വിചാരം എന്തായിരിക്കാം ? ഇവർ മതസക്തിയാൽ പ്രേരിതന്മാരായിട്ടാണു് ഇപ്രകാരം പ്രവർത്തിക്കുന്നതു് എന്നു പറഞ്ഞു വരുന്നു. എന്നാൽ ഈ ഉത്സവദിവസത്തിൽ
താൾ:Malayala Nalam Padapusthakam 1918.pdf/98
ദൃശ്യരൂപം