82 നാലാംപാഠപുസ്തകം. അച്ചടിയന്ത്രത്തിന്റെ ജന്മഭൂമി റോമാപട്ടണമാണെന്നു റിസാലി എന്ന മഹാൻ പറയുന്നു; അവർ പിന്നെ അതു നടപ്പിൽ വരുത്താതെ വിട്ടുകളഞ്ഞത് അനവധി എഴുത്തു കാർ തെരുവിലായിപ്പോകുമല്ലോ എന്നുള്ള വിചാരത്താൽ മാത്രമാണെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. അ ടിയന്ത്രത്തിന്റെ സ്വന്തനാടു ജനിയാണെന്നു ജമ്മനി യിലും, ഫ്രാൻസാണെന്നു ഫ്രാൻസും വാദിക്കുന്നു. ഇത്തക്കം ഇന്നും തീരുമാനപ്പെട്ടിട്ടില്ല. എന്തൊക്കെയായാലും, ചീനാ ത്തുകാണ് ഈ അച്ചടിയന്ത്രം തീരെ പുത്തരിയല്ല. പരി കാരവൃക്ഷത്തിൻറ ഫലങ്ങളാണു് നവീനയന്ത്രങ്ങൾ എന്നു പറയുന്നതിൽ രണ്ടു പക്ഷമുണ്ടാവാൻ ഇടയില്ല ല്ലോ. ഏകദേശം 2000 വഷങ്ങൾക്കു മുമ്പു ചീനരാജ്യം പരി ഷ്കാരംകൊണ്ടു് ഉയർന്ന ഒരു പദവിയെ അനുഭവിച്ചുവന്നി രുന്നതായി ദേശചരിത്രം തെളിയിക്കുന്നു. കടലാസു നക്കാരാണു് ആദ്യമുണ്ടാക്കിയതു്. കടലാസും അച്ചടിയും ഒന്നിച്ചു ചേരേണ്ട ചങ്ങാതികളാകുന്നു. അതിനാൽ, അച്ചു. ടിവിയും ചീനത്തു തന്നെ ഉത്ഭവിച്ചു എന്നു നമുക്കു വാദിക്കാം. കായം ഇങ്ങനെയൊക്കെ ആണെങ്കിലും, അച്ചു. ടിയന്ത്രത്തെപ്പറ്റി ഒരു വ്യക്തമായ അറിവു നമുക്കു കിട്ടിയി ട്ടുള്ളത് അഞ്ഞൂറു കൊല്ലങ്ങൾക്ക് ഇപ്പുറമാകുന്നു.. അതി നാൽ, ഇതിൽ അച്ചടിയന്ത്രത്തിന്റെ കാലം എന്നു പ്രസ്താ വിക്കുന്നതു് അക്കാലത്തെയാണു്. ലോകത്തിനു ലഭിച്ചിട്ടുള്ള സകലവും പ്രായേണ ഒരു വിധം പാവപ്പെട്ടവരിൽനിന്നാണു്. അച്ചടിയന്ത്രത്താൽ നമുക്കു ലഭിച്ചിട്ടുള്ള സമവയസ്സിനും ഹേതുഭൂതനായി നമ്മുടെ അളവറ്റ നന്ദിക്കു പാത്രീഭവിക്കുന്നതു ഡച്ചു ദേശ മായ ഹാർലം നഗരത്തിലെ ഒരു പള്ളിയുടെ വാർഡനായ ലോറൻ കാസ്റ്റർ എന്ന ഒരാളാകുന്നു. കൂട്ടത്തിൽനിന്നു
താൾ:Malayala Nalam Padapusthakam 1918.pdf/86
ദൃശ്യരൂപം