ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 നാലാം പാഠപുസ്തകം, ആഹാരം കഴിച്ചു് ആഹ്ലാദത്തോടുകൂടി വസിച്ചുവന്നു. തപസ്സുചെയ്തു ഇന്ദ്രനെ തോല്പിച്ചു ഈ അസുരരാജാവു മൂന്നു ലോകവും ഭരിച്ചു വരവേ, ദേവകൾ ചെന്നു മഹാ വിഷു വിനോടു പ്രാത്ഥിക്കയാൽ അദ്ദേഹം വാമനാവതാരം ചൂണ്ടു മൂന്നുലോകവും മഹാബലിയോടു വീണ്ടെടുത്തു. അപ്പോൾ മഹാബലി താൻ ഭരിച്ചിരുന്ന രാജ്യം ആണ്ടിൽ ഒരിക്കലെങ്കിലും ചെന്നു കണ്ടു കൊള്ളു ന്നതിനു് തന്നെ അനു വദിക്കണമെന്നു ഭഗവാനോടു യാചിച്ചു. ചിങ്ങമാസ ത്തിൽ തിരുവോണദിവസം വന്നുകൊള്ളുന്നതിനു ഭഗവാൻ അനുവാദം നല്കി. അതിനാൽ ഭൂലോകവാസികൾ, മഹാ ബലി നാടു കാണാൻ വരുമ്പോൾ, തങ്ങൾ എല്ലാപേരും യഥാപൂർവം സുഖമായി വസിക്കുന്നതു കാണണമെന്നു വിചാരിച്ച് ഓണത്തിനു തലേ നാൾമുതൽ നാലു ദിവസം അത്യാഹാരമായി കഴിച്ചുകൂട്ടി വരുന്നു പോൽ. ചിങ്ങമാസത്തെ കാണത്തിൻനാൾ മഹാബലി നാടുകാ ണാൻ വരുന്നുണ്ടെന്നാണല്ലോ പലരുടേയും വിശ്വാസം. ഇന്നും ശ്രീപരശുരാമൻ കേരളഭൂമിയെ സമുദ്രത്തിൽനിന്നും വീണ്ടെടുത്തു ബ്രാഹ്മണ ദാനം ചെയ്തു തൃശ്ശിവപേരൂർ- വച്ച് തിരോധാനം ചെയ്യാൻ ഭാവിച്ചപ്പോൾ, അത്യാപത്ത് എന്തെങ്കിലും നേരിടുന്ന സമയം അവർ എല്ലാപേരും കൂടി ഒരു സ്ഥലത്തു വന്നു ചേർന്ന് ഒരുമിച്ചു പ്രാത്ഥിക്കുന്നപക്ഷം താൻ പ്രത്യക്ഷനാകാം എന്നു് അനുഗ്രഹിച്ചു എന്നും ആ അനുഗ്രഹം ഫലിക്കുമോ എന്നറിവാനായി ഒരിയ്ക്കൽ ബ്രാ ഹ്മണർ എല്ലാപേരും കൂടി ഒരു സ്ഥലത്തു വച്ചു പ്രാത്ഥി കയും, ഭഗവാൻ പ്രത്യക്ഷപ്പെട്ട കായം ചോദിച്ചതിൽ അവർ നിന്നു പരുങ്ങു ന്നതു കണ്ടു തന്നെ പരീക്ഷിച്ചതാ. ണെന്നു മനസ്സിലാക്കി മേലാൽ ഒരിക്കലും അവ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടാൻ സാധിക്കാതെ പോകട്ടെ' എന്നു

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/82&oldid=224142" എന്ന താളിൽനിന്ന് ശേഖരിച്ചത്