ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76. നാലാം പാഠപുസ്തകം. ആമാശയത്തിന്റെ കീഴ് വശത്തു ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു നീണ്ട കുഴലാണല്ലോ കുടൽ. അതു് ആമാ ശയത്തിൽനിന്നും എങ്ങനെയാണു പൊട്ടി നീണ്ടിരിക്കു ന്നതു് എന്നു് പടം നോക്കിയാൽ വ്യക്തമാകുന്നതാണു്. ആഹാരസാധനം ആമാശയത്തിൽ എത്തി ഒരു നാല ഞ്ചു മണിക്ക് കഴിയു മ്പോൾ, അതിന്റെ വലത്തുവശ ത്തുള്ള മാംസപേശികൾ അയയുകയും പാലു പോലെ വയ ററിൽ കിടന്ന സാധനത്തെ കുടലിന്റെ ഉള്ളിലേയും കട ത്തിവിടുകയും ചെയ്യുന്നു. കുടലിൽ എത്തിയ ഉടൻതന്നെ യകത്തിൽനിന്നും മറ്റു ചില അവയവവിശേഷങ്ങളിൽ നിന്നും ചില ദ്രാവകങ്ങൾ ഒരേ സമയത്തു തന്നെ പ്രവ ഹിച്ച് ആഹാരസാധനവുമായി യോജിക്കുന്നു. ഈ ദ്രാവകങ്ങൾ വായ്ക്കുള്ളിൽ വച്ച് രസഭേദം ഒന്നും സംഭവിക്കാതെ ഉള്ളിലേയ്ക്കും കടന്ന കഞ്ഞിപ്പശയുമായി കലന്ന് അതിനെ ശക്കരയാക്കി കുടലിന്റെ ഭിത്തികളിൽ ഉള്ള രക്തനാഡികളിൽ കൂടെ ശരീരത്തിൽ വ്യാപിപ്പിക്കുന്നു. ആഹാരസാധനത്തിൽ ഇനി നമുക്ക് കൊഴുപ്പിന്റെ ദഹ നസമ്പ്രദായത്തെക്കുറിച്ചു മാത്രമേ ചിന്തിയേ ണ്ടതുള്ളു. ഇതു മററുള്ള അംശങ്ങളെ പോലെ രാസഭനത്തിന് അധീനമല്ല. ഇതു മു ൻപറഞ്ഞ ദ്രാവകങ്ങളുമായി കലന്ന് ചെറിയ ചെറിയ തരികളായി തിരിഞ്ഞു പതഞ്ഞ് ഒരു വക ഘൃതം പോലെ ആയിത്തീരുന്നു. ഇത്രയു മായാലും ഇതിനു് രക്തവാഹിനികളിൽ പ്രവേശിക്കത്തക്ക സൗകയും ലഭിക്കുന്നില്ല. കുടലിന്റെ അകവശത്തു വില്ലുണി കളിലെ എഴുന്നുനില്ക്കുന്ന നാരുകൾപോലെ അനവധി വി ലകൾ ഉണ്ടു്. ഓരോ വില്ലയിലും ലഘു രക്തവാഹിനികൾ കൊണ്ടു നിറഞ്ഞ ഓരോ ചെറിയ കുഴൽ ഉണ്ടായിരിക്കും. വില്ലുകൾ വഴിയായി കൃതരൂപമായ കൊഴുപ്പ് കുഴലുകളിൽ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/80&oldid=224138" എന്ന താളിൽനിന്ന് ശേഖരിച്ചത്