ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കപടവൃത്തിയുടെ ഫലം 59 കുമാരു --- - എന്നാൽ ഇപ്പാത്രം നിറയെ കാണണം. തൻറെ കയ്യിൽ ഇരുന്ന മുഴക്കോലു കൊണ്ടു നാഴിയുടെ പുറ വശം അളന്നുനോക്കിയിട്ട് കുമാരു നാഴി ശരി തന്നെ എന്നു സമ്മതിക്കാതിരിക്കാൻ നിവൃത്തിയില്ല. നാലംഗുലം താഴ്ചയും രണ്ടംഗുലം വീതിയും ശരിയായിട്ടിരിക്കുന്നു. എങ്കി ലും ഇത്ര വലിയ കുറവു കാണുന്നതെന്തുകൊണ്ടു്? കുട്ടപ്പൻ: - ഇപ്പോൾ ബോധപ്പെട്ടോ, നാഴി മുദ്ര നാഴി തന്നെ എന്ന്? ഒടുവിൽ പറഞ്ഞ ഈ വാക്കുകളോടുകൂടി കൈയിൽ ഇരുന്ന മുഴക്കോൽ ആ നാഴിയുടെ അകത്തുവച്ച് അളന്നു കൊണ്ടു കുമാരു - പുറവു മകവുമായിട്ട് ഒന്നര അംഗുലം വ്യത്യാസമേ ഉള്ളൂ. കുട്ടപ്പന്റെ മുഖം വിളറി. അവൻ കുമാരുവിൻറ കൈയിലിരുന്ന നാഴി തട്ടിപ്പറിക്കുവാൻ ശ്രമിച്ചു. കുമാര ബലമായി കൈ ഉതറി പിടി വിടുവിച്ചു് നാഴിയു മായി ചന്തനടുവിലെത്തി കുട്ടപ്പൻ ചെമ്പു തെളിയിച്ചു. അന വധി ആളും കൂടി കുട്ടപ്പന്റെ വഞ്ചന സ്പഷ്ടമായി മനസ്സി ലാക്കിയ ജനങ്ങൾ രോഷാന്ധന്മാരായിത്തീന്നു, അവർ നീള മുള്ള രണ്ടു വടിയെടുത്തു ശരിയായ നാഴിയും കള്ള നാഴിയും അവയിൽ തൂക്കിക്കൊണ്ടു് അജയ്യമായ ഒരു സേന എന്ന പോലെ അണിനിരന്നു പോകുന്ന വഴിയ്ക്ക് പൊതുക്കാം! പൊതുക്കാം ! വാസാപുരത്തെ കൊച്ചുമുതലാളിമാരുടെ ഇടയിൽ കള്ളന്മാർ പാടില്ല; പലക എടുത്തു ദൂരത്തെറിഞ്ഞു മേശ താഴത്തിട്ടു തല്ലിപ്പൊളിക്കണം. ഇയാൾ ഒരു പെരു ങ്കള്ള നാണു്! എന്നു ആവിളിച്ചുകൊണ്ടു കുട്ടപ്പൻ വിചിത്രപ്പലകയുടെ നേരെ നടന്നു. കുട്ടപ്പൻ ഈ കൂട്ടത്തെ കാണുകയും, ആരവം കേൾക്കു കയും അനവധി ജനങ്ങൾ വരുന്നതു കണ്ടു ഭയപ്പെടുകയും

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/63&oldid=224093" എന്ന താളിൽനിന്ന് ശേഖരിച്ചത്