ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52 നാലാംപാഠപുസ്തകം. കുട സ്ഥാ “അല്പന് ഐശ്വമുണ്ടായാൽ അദ്ധരാത്രി പിടിക്കും എന്നുണ്ടല്ലോ. മഹഷിയുടെ ദിവ്യാനുഗ്രഹ ത്താൽ ആക്കും അജയ്യനായിത്തീന്ന ആ നായ് തന്റെ സാ മതങ്ങൾ ഓത്തു ഗവിഷ്ഠനായി ഭവിച്ചു; എന്നു മാത്രമല്ല, മഷി പോറ്റിരുന്ന മറ്റു മൃഗങ്ങളെ ഉപദ്രവിക്കാനും തുടങ്ങി. അവന്റെ ദൗഷ്ട്യം ഇതുകൊണ്ടും നിലച്ചില്ല. തന്റെ ആ മഹിമയെല്ലാം ഹേതുഭൂതനായ യോഗീന്ദ്രൻ നേക്കു കൃതജ്ഞനായി അദ്ദേഹത്തിന്റെ പാദശുശ്രൂഷ തന്നെ തൻറെ പരമധമ്മമെന്നു ഗണിച്ച് അത്യന്തഭക്തിയോടു കൂടി വസിക്കേണ്ടതിനു പകരം, ആ ശ്വാവ് സവവും വിസ്മരിച്ചു. നിഗ്രഹാനുഗ്രഹശക്തനായ ആ മഹഷിയെ ഹനിച്ചിട്ടും തൻറ അധികാരത്തെ ആ വനത്തിൽ അന്യൂനമായി പിക്കാൻ തരം നോക്കി വസിച്ചു. ആ നായുടെ അന്ത് തങ്ങൾ മുഴുവനും ത്രികാലജ്ഞനായ അനുപമനു സ്പഷ്ടമായി അറിവാൻ ഇടയായി; എങ്കിലും, അദ്ദേഹം അതിനു യാ തൊരു ഉപശാന്തിയും തൽകാലത്തേക്കു ചെയ്തില്ല. ദിവസം മഹഷി സമാധിയിൽ ഇരിക്കവേ, ശരഭരൂപിയായ ശുനകൻ വായും പിളർന്നു ദംഷ്ടകൾ പുറത്തു തള്ളി കെ നഖങ്ങൾ ഉറയിൽനിന്നു വിടിത്തിക്കൊണ്ട് അദ്ദേഹത്തി ൻറ നേരെ പാഞ്ഞടുത്തു. ഇതെല്ലാം ദിവ്യദൃഷ്ടികൊണ്ടു കണ്ട യോഗി “അല്ലാ! നായേ! നിനക്ക് ഇത്ര ബുദ്ധിയി ല്ലയോ ?” എന്നു ചോദിച്ചു. അഹോ! എന്തൊരാശ്ചയം ഒരു മൂളിപ്പട്ടിയായിട്ടു് അതാ അനുപമ മുമ്പിൽ നില്ക്കുന്നു! ഐശ്വശക്തികൊണ്ടുള്ള മദം അനഹേതു. കമാണല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/56&oldid=224061" എന്ന താളിൽനിന്ന് ശേഖരിച്ചത്