ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമെഴുത്ത് . 37 വിൽ വല്ല നിയമങ്ങളും ഏപ്പെടുത്തുക അസാധ്യമെന്നു ഗ്രഹിച്ചിരിക്കുമല്ലോ. അതു വാസ്തുവകവികളിൽ സ്പഷ്ടമായി കാണാവുന്ന ഗുണം വാസനയാലുണ്ടാകുന്നതാണു്. എത്രതന്നെ ശ്രമപ്പെട്ടാലും സാധാരണക്കാർ ലഭിക്കുന്നതല്ല. ഇതുപോലെ തന്നെ പ്രസിദ്ധന്മാരായ ഗദ്യകവികൾക്കും, കേൾക്കാൻ ഇമ്പമുള്ളതും ഹൃദയാകഷകവുമായ വാക്യങ്ങളെ ബന്ധിക്കു ന്നതിനുള്ള സാമ്യം വാസനാബലം കൊണ്ടു വരേണ്ടതാ ണെന്നും, അവരെ അനുകരിക്കുവാൻ സാധാരണന്മാ കഴിവുള്ളതല്ലെന്നും, പറയാവുന്നതാണു്. കാളിദാസരുടെ ഗ്രന്ഥങ്ങളെ ദിവസേന പാരായണം ചെയ്തു പോരുന്ന യാതൊരു കവിയുടെ കൃതിക്കും ശാകുന്തളത്തിലെ ഒരൊറ പദത്തിന്റെ ഗുണം ലഭിക്കാതിരിക്കുന്നതിൽ ആശ്ചയപ്പെ ടുവാനില്ല. മഹാകവികളുടെ ഗ്രന്ഥങ്ങൾ പരിചിതങ്ങ ളായിത്തീർന്നതുകൊണ്ടു മാത്രം അവരുടെ കൃതികൾക്കു കിട നില്ക്കുന്നതായ കാവ്യഖണ്ഡം എഴുതിക്കളയാമെന്നു വിചാരിക്കുന്നതും ഒരു ലേഖകൻ വെറും മനോരാജ്യത്തിൽ കൈകളിക്കുകയാണ് ചെയ്യുന്നത്. അവരുടെ രചനാരീതി അനനുകരണീയമാകുന്നു. സാഹിത്യസാമ്രാജ്യത്തിലും സ്വാ ഭാവികമായി ഒരു പ്രഭുസമുദായം വത്തിക്കുന്നുണ്ടെന്നും, ആ മഹാമണ്ഡലത്തിൽ ഉൾപ്പെട്ട നടക്കുന്നതു സാധാര ണന്മാക്ക് അസാധ്യമെന്നും കാത്തിരിക്കേണ്ടതാകുന്നു. മഹാനുഭാവന്മാരോടു കിടനില്ക്കാനുള്ള യത്നം അതിദയനീ യമായ ആശാഭംഗത്തിനു് കാരണമാണെന്നും ധരിക്കണം. ആ ഇങ്ങിനെ എല്ലാമാണു് കായത്തിന്റെ കിടപ്പ്. രാജശ്രീ ചന്തുമേനോനെയോ മറേറാ പോലുള്ള ഒരു കാലികത്താ വിനേ മാത്രമേ അനുകരിക്കയുള്ളു എന്ന നിബന്ധം അസം- ബന്ധമാണു്. സാഹിത്യസാമ്രാജ്യത്തിൽ ഒരംഗമായി

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/41&oldid=224040" എന്ന താളിൽനിന്ന് ശേഖരിച്ചത്