ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കലികാലം. 29 കലികാലം. ഘോരനായുള്ള കലിയുടെ കാരണം പാരം പകർന്നിതു പാരിലേ വാർത്തകൾ; ദൂരെഗ്ഗമിച്ചിതു സത്യവും ധർമ്മവും നേരേ വളന്നിതു രാഗരോഷാദിയും; ചാരുത്വമേറുന്ന ദേവതാ മാറ്റവും ദൂരത്തു വാങ്ങിത്തുടങ്ങി ദിനേ ദിനേ; ക്രൂരത്വമേറുന്ന ദുഷ്ടജന്തുക്കളും ചാരത്തു വന്നു നിറഞ്ഞു പതുക്ക ദാരിദ്ര്യമേററം വളർന്നു മഹീതലേ വൈരം പരസ്പരം വലിച്ചു ദേഹിനാം; നേരും നിയമവും ദാനവും മാനവും ചേരുന്ന ദേവസേവാദിയും ശാന്തിയും സാരമാം ബ്രാഹ്മണഭക്തിവിശ്വാസവും ദൂരവേ പോയി മറഞ്ഞു ദിവാനിശം; ചോരണം മാരണം ദുമ്മന്ത്രവാദവും ക്രൂരകമ്മങ്ങളിൽ കാമിത്രപ്രൗഢിയും പാരം മുഴുത്തു പരദ്രവകാംക്ഷയും; നേരല്ല കാണുന്നതൊന്നും ധരാതല കഷ്ടം കലിയുഗം വന്നു ജംഭിക്കയാൽ ദുഷ്ടരായിടുന്നു സർവജന്തുക്കളും; വൃഷ്ടിയും നേരില്ല മതരാജ്യങ്ങളിൽ; തുഷ്ടിയും പുഷ്ടിയും നാസ്തിയായ് വന്നിതു.