180 നാലാംപാഠപുസ്തകം. സദസ്യന്മാർ മിക്കവാറും മുമ്പിലേപ്പോലെ രാജത്തിലേ പ്ര ധാനപ്രകൃതികൾ തന്നെ ആയിരുന്നു. നാമന്മാരുടെ കാ ലത്തു് ഒരുവന്റെ പ്രാധാന്യം അവനുള്ള ധനത്തിലോ, സ്ഥാനത്തിലോ അല്ലായിരുന്നു; സ്വന്തഭൂമിയുടെ ആധി കത്തിലായിരുന്നു സ്ഥാപിതമായിരുന്നതു. തൃക്കുടിയാന്മാർ എന്നുവച്ചാൽ, രാജാവിന്റെ പക്കൽനിന്നു നേരിട്ടു വസ്തു പിടിച്ചിട്ടുള്ളവർ, മാത്രമേ മഹാസഭയിൽ സദസ്യന്മാരായി രിക്കാവൂ. അതിനാൽ വളരെ വസ്തുകളുടെ ഉടമസ്ഥന്മാരായ പ്രഭുക്കന്മാർ പ്രധാനികളായിത്തീന്നു. നാമന്മാരുടെ രാജ്യഭാരം തുടങ്ങിയതിൽ പിന്നീടു വളരെ നാളത്തേയ്ക്ക് രാജാവിനുണ്ടായിരുന്ന അധികാരാധിക്യം നി മിത്തം ഉണ്ടായിട്ടുള്ള ഗുണങ്ങളിൽ മുഖ്യമായുള്ളത് പ്രജകൾ എല്ലാവരും ഒരുമയുള്ളവരായിത്തീർന്നതാകുന്നു. എന്നാൽ വേറേയും ചില ഗുണങ്ങൾ ഉണ്ടായില്ലെ ന്നില്ല. അതിൽ ഒന്നും തുച്ഛമായി വിചാരിക്കപ്പെടാവുന്നതില്ല. രാജാവിൻറ സ്വതന്ത്രമായ പൗരുഷംകൊണ്ടു് സാധാരണ പ്രജകളേ ക്കാൾ പ്രഭുക്കന്മാരാണു് ക്ലേശിതന്മാരായിത്തീർന്നതു്. അതി നാൽ പലപ്പോഴും രാജാവും പ്രഭുക്കന്മാരുമായി കലഹം നേ രിട്ടു. അപ്പോൾ പ്രഭുക്കന്മാരും മറ്റു പ്രജകളും ഒന്നിച്ചു ചേർന്നു രാജാവിന്റെ അധികാരങ്ങളെ നിറുത്താനാരംഭിച്ചു. ഈ കലഹത്തിൽനിന്നാണു് ഇംഗ്ലണ്ടിൽ ജനങ്ങളുടെ സ്വാത ന്ത്ര്യം ഉത്ഭവിച്ചതും, പ്രഭുക്കന്മാർ സാധാരണജനങ്ങളുടെ പ്ര ധാനികളും നേതാക്കന്മാരുമായിത്തീർന്നതും. രാജാവു സർവദാ പണത്തിനു് ആവശ്യപ്പെടുകയും മഹാ സഭയുടെ അനുമതി കൂടാതെ ജനങ്ങളിൽനിന്നും അതു പി. രിക്കാൻ തുനിയുകയും ചെയ്ത നിമിത്തം അദ്ദേഹവും പ്രഭു കന്മാരും ഇടഞ്ഞു. പ്രജകളിൽനിന്നും കരം പിരിക്കാനുള്ള അധികാരം സാകന്മാരുടെ കാലത്തിൽ തന്നെ വിദ്വത്സമാ
താൾ:Malayala Nalam Padapusthakam 1918.pdf/184
ദൃശ്യരൂപം