ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രജിത്തിന്റെ മായാസീതാവധം. മാരുതിയെന്തുകൊണ്ടിങ്ങോട്ടു പോന്നിതു ? പോരിൽ പുറം തിരിഞ്ഞീടുമാറില്ല വൻ നീ കൂടെയങ്ങു ചെന്നീടുക സത്വരം ലോകേശനന്ദന! പാക്കരുതേതുമേ. ഇത്ഥമാകം വിധിസുതനും കവി സത്തമന്മാരുമായ് ചെന്നു ലഘു തരം “എന്തുകൊണ്ടിങ്ങു വാങ്ങിപ്പോന്നിതു ഭവാൻ? ബന്ധമെന്തങ്ങോട്ട് തന്നെ നടക്ക നീ. എന്നനേരം മാരുതാത്മജൻ ചൊല്ലിനാൻ:- “ഇന്നു പേടിച്ച വാങ്ങീടുകയല്ല ഞാൻ; ഉണ്ടോരവസ്ഥയുണ്ടായിട്ടിതിപ്പൊഴെ ചെന്നു ജഗൽസ്വാമിയോടുണത്തിക്കണം. പോരിക നീയു മിങ്ങോട്ടിനി”യെന്നുടൻ മാരുതി ചൊന്നതു കേട്ടവൻ താനുമായ. ചെന്നു തൊഴുതുണത്തിച്ചിതു മൈഥിലി തന്നുടെ നാശവൃത്താന്തമെപ്പേരുമേ ഭൂമിയിൽ വീണു മോഹിച്ചു രഘൂത്തമൻ; സൗമിത്രിതാനുമന്നേരം തിരുമുടി ചെന്നു മടിയിലെടുത്തു ചേത്തീടിനാൻ മന്നവൻ തൻപാദമഞ്ജനാ പുത്രനും ഉത്സംഗസീമിനി ചേത്താൻ; അതു കണ്ടു നിസ്സംജ്ഞമായൊക്കെ നിന്നു കപികളും. ദുഃഖം കെടുപ്പതിനായുള്ള വാക്കുക ളൊക്കെപ്പറഞ്ഞു തുടങ്ങി കുമാരനും. 173

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/177&oldid=224065" എന്ന താളിൽനിന്ന് ശേഖരിച്ചത്