ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

170 നാലാംപാഠപുസ്തകം. കം ദ്രവ്യം ആദായമായി കിട്ടുമെന്നുള്ള നിശ്ചയമില്ലാതിരുന്നു. വെങ്കിൽ, അങ്ങനെയുള്ള അധികച്ചിലവു ചെയ്യാൻ ശേ ഷിയും മനസ്സും ഉള്ള ആളുകളാരും തങ്ങളുടെ കുഞ്ഞുങ്ങളെ ആ ശാസ്ത്രം പഠിപ്പിയ്ക്കാൻ പുറപ്പെടുകയില്ലായിരുന്നു. ഒരു വിദ്യ അഭ്യസിക്കാനായി അയക്കപ്പെട്ട ഒരു ബാലൻ മനോ അലസനോ ആയിത്തീന്ന് ആ വിദ്യകൊണ്ടു തന്റെ ഉപജീവനമാഗ്ഗം നേടിക്കൊൾവാൻ മതിയായ പാ ണ്ഡിത്യം സമ്പാദിക്കാതെ പോകാവുന്നതാണല്ലോ. അ പ്പോൾ അവന്റെ പിതാവു പുത്രന്റെ വിദ്യാഭ്യാസത്തി നായി ചെയ്ത ചിലവുകൾ ഒക്കെയും നിഷ യോജനങ്ങളായി പോയല്ലോ എന്നു നിരാശപ്പെടുന്നു. ഇത്രയും പറഞ്ഞ തിൽനിന്ന്, ഒരു മാസം കണക്കെഴുതുന്ന ആളിനേക്കാൾ ഒരു മാസം ന്യായാധിപകൃത്യം വഹിക്കുന്ന ആളിനു കൂടുതൽ ശമ്പളം ലഭിക്കുന്നതു ന്യായാധിപനാകുന്നതിനു വേണ്ട യോ- ഗതകൾ സമ്പാദിക്കാൻ അധികം ചിലവും കാലതാമസ വും വേണ്ടിവരുന്നതുകൊണ്ടും, ഒരു വേള മൂഢത്വത്താലോ അലസതയാലോ പാണ്ഡിത്യം സമ്പാദിക്കാതെ പോയാൽ ദ്രവ്യനയം വരുന്നതുകൊണ്ടും ആണെന്നു തെറ്റിദ്ധരിക്കരുത്; അങ്ങനെയുള്ള കായങ്ങളിൽ പ്രവർത്തിച്ചു പാണ്ഡിത്യം സമ്പാദിച്ചുവ വരുന്ന ആളുകൾ ചുരുക്കമാകകൊണ്ടാകുന്നു. ഒരു പദാത്ഥത്തിന്റെ വില കൂടിയോ കുറഞ്ഞോ ഇരി ക്കുന്നതു്, ആ പദാം ചുരുക്കമായോ ധാരാളമായോ ഇരി ക്കുന്നതിന്റെ അവസ്ഥ പോലെ ആണെന്നു മുമ്പൊരു പാഠത്തിൽ വിവരിച്ചിട്ടുണ്ടു്. അപ്രകാരം തന്നെ, ഒരു വേല യ്ക്കുള്ള കൂലി കൂടിയോ കുറഞ്ഞോ വരുന്നതു്, ആ വേല ചെ യാൻ യോഗ്യത സമ്പാദിച്ച ആളുകളുടെ എണ്ണം കൂടിയോ കുറഞ്ഞോ ഇരിക്കുന്നതിന്റെ അവസ്ഥ പോലെ ആകുന്നു. ഒരു വിദ്യയിൽ പാണ്ഡിത്യം സമ്പാദിക്കുന്നതിനു് അധി

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/174&oldid=224119" എന്ന താളിൽനിന്ന് ശേഖരിച്ചത്