ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

168 നാലാംപാഠപുസ്തകം. ബ്ദവും ചൂടും ഉണ്ടാക്കുന്നതിനു പുറമേ, അവൻ തലയി ലുള്ള പരമാണുക്കളുടെ സംഘടനശക്തിയെ ഭേദപ്പെടുത്തുക. യും ചെയ്യും. അതിൽനിന്നു മരണമുണ്ടാകാം. ഒരു വിറക് കത്തി ഭസ്മമാകുമ്പോഴും, വെടിമരുന്നു തീ പിടിച്ചു പൊട്ടു മ്പോഴും, എന്നുവേണ്ട, കായകാരണസംബന്ധമുണ്ടെന്നു നി സംശയമായി പ്രതീതിയുണ്ടാകുന്ന സന്ദഭങ്ങളിലൊക്കെയും, ശക്തിയുടെ പരിണാമത്തെ ശതാംശമെങ്കിലും തെറ്റിപ്പോ കാതെ പ്രകൃതിശാസ്ത്രജ്ഞന്മാർ ദൃഷ്ടാന്തപ്പെടുത്താൻ കഴി യും. . ഇതാണു് കാഴ്ചകാരണസംബന്ധത്തെ വിവരിക്കുന്ന തിൽ നവീനമായ സമ്പ്രദായം. കൂലി അല്ലെങ്കിൽ ശമ്പളം. ഒരു വേല ചെയ്യുന്ന ആളുകൾക്കു അധികം കൂലിയും മറെറാരു വേല ചെയ്യുന്ന ആളുകൾക്കു കുറഞ്ഞ കൂലിയും കിട്ടുന്നു. ഉദാഹരണത്തിനു, മൺവെട്ടികൊണ്ടു വേല ചെ യ്യുന്ന ആൾ വാങ്ങിക്കുന്ന കൂലിയേക്കാൾ, ഒരു തട്ടാനോ ദന്ത പ്പണിക്കാരനോ അധികം കൂലി വാങ്ങിക്കുന്നുണ്ടല്ലോ. എ ന്നാൽ ഇങ്ങനെ അധികം കൂലി കിട്ടുന്നതു അധികം ശ്രമം ചെയ്യേണ്ടിയിരിക്കുന്നു എന്നുള്ളതുകൊണ്ടല്ല. ശരീരശ്രമത്തിൽ എങ്ങനെ ഭേദങ്ങളുണ്ടോ, അങ്ങനെ മാനസികശ്രമത്തിലും ഭേദങ്ങൾ ഉണ്ടു. എങ്ങനെയെ ന്നാൽ, രാവും പകലും പ്രയാസപ്പെട്ടു കണക്കുകൾ എഴുതുന്ന ഒരു അധികാരത്തിൽപിള്ളയ്ക്ക് എത്ര ശമ്പളം കൊടുക്കണ മോ അതിലും വളരെ അധികം ഒരു നായാധിപൻ കൊടു കേണ്ടിയിരിക്കുന്നു. അതുകൊണ്ടു് ഒരു വേലയിൽ അധിക മായോ കുറവായോ കൂലി കിട്ടുന്നതു് അതിൽ അധികമായോ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/172&oldid=224081" എന്ന താളിൽനിന്ന് ശേഖരിച്ചത്