ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുമാനം. 167 ഇനിയും ഉം എന്നും ഉണ്ടായിരിക്കുമെന്നും ശാസ്ത്രജ്ഞന്മാർ തീച്ച പ്പെടുത്തിയിരിക്കുന്നു. അതുപോലെ തന്നെ പലവിധത്തി ലായി എത്രത്തോളം ശക്തി പ്രപഞ്ചത്തിലുണ്ടോ, അത്രയും എന്നുമുണ്ടായിരുന്നു. ഇനിയും എന്നും ഉണ്ടായിരിക്കയും ചെയ്യും. എന്നാൽ പരമാണുക്കളുടെ സംഘടനം പലപ്രകാ രത്തിൽ ഉണ്ടാകയും പിന്നീടു മാറി മാറി വേറേ അനേകം വി ധങ്ങളായി പരിണമിക്കയും ചെയ്യുന്നതുപോലെ, ശക്തിയും അനേക രൂപത്തിൽ മാറി മാറി കാണപ്പെടുന്നു. അഗ്നി, ശബ്ദം, തേജസ്സ്, വിത്ത് മുതലായി പല ശക്തികൾ ഉള്ള വ ഒക്കെയും വാസ്തവത്തിൽ ഒന്നു തന്നെയാണു് . ഇച്ഛപോലെ ഒന്നിനെ മറെറാന്നാക്കാമെന്ന് പ്രകൃതിശാസ്ത്രപണ്ഡിതന്മാർ ദൃഷ്ടാന്തങ്ങളെക്കൊണ്ടു കാണിക്കുന്നു. ഇങ്ങനെ വേഷം മാ റുന്നതിൽ ഒട്ടുക്കു നോക്കിയാൽ ശക്തിക്കു കൂടുതലും കുറവും വരുന്നതല്ലെന്നും അളന്നും തൂക്കിയും എണ്ണിയും തീർച്ചപ്പെടു ത്തിയിട്ടുണ്ടു്. പ്രകൃതിശാസ്ത്രത്തിൽനിന്നും ലഭിച്ചിട്ടുള്ള ഈ തത്വത്തെ പാശ്ചാത്യന്മാരായ താക്കികന്മാർ അനുമാനത്തി ൻറ സ്വഭാവം വിവരിക്കുന്നതിൽ ഉപയോഗപ്പെടുത്തിയി രിക്കുന്നു. ഏതെങ്കിലും ഒരു വിധം ശക്തി മറ്റൊരു വിധമായി പരിണമിക്കുന്നെങ്കിൽ, അവിടെ കായകാരണസംബന്ധം തീർച്ചയായി ഉണ്ടെന്നും, ഇല്ലെങ്കിൽ അതു സംശയമാണ ന്നും അവർ വിവരിക്കുന്നു. സ്വപ്നത്തിന്റെ നിറത്തിനും ഘനത്തിനും തമ്മിൽ ഇങ്ങനെ ശക്തിയുടെ പരിണാമം യാതൊന്നും കാണുന്നില്ല. നാളികേരം ഒരു ദിക്കിൽ വീഴു ന്നതിനും മറെറാരു ദിക്കിൽ ഒരു മനുഷ്യൻ മരിക്കുന്നതിനും തമ്മിൽ സംബന്ധമില്ലെന്ന് ഈ കാരണം കൊണ്ടു തന്നെ തീച്ചയായിട്ടറിയാം. ഒരു മനുഷ്യന്റെ തലയിൽ തന്നെ നാളികേരം വീഴുന്നെങ്കിൽ, ഭൂമിയുടെ ആകഷണശക്തി ശ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/171&oldid=224072" എന്ന താളിൽനിന്ന് ശേഖരിച്ചത്