അനുമാനം. 165 ത്തിനു ഖണ്ഡിച്ചുത്തരം പറവാൻ ആരുമുണ്ടാവില്ല. ഒരു പുരുഷായുസ്സിൽ ഉണ്ടാകാവുന്ന അനുഭവങ്ങളിൽനിന്നു നി യതത്വത്തെ ഊഹിക്കാം എന്നോ, അല്ലെ ങ്കിൽ വളരെ പുരു ഷായുസ്സുകളിൽനിന്നു് ഊഹിക്കാമെന്നോ പറയുന്നതായാൽ അതും മതിയാകുന്നതല്ല. എന്റെ പുരയിടത്തിൽ ഒരു നാട ളികേരം താഴെ വീഴുമ്പോഴൊക്കെയും ലോകത്തിൽ എവിടെ എങ്കിലും ഒരു മനുഷ്യൻ മരിക്കുമെന്നു ഞാൻ ദൃഷ്ടാന്തപ്പെടു ത്താം. O എന്റെ പൂവികന്മാരുടെ കാലത്തും നാളികേരം വീണപ്പോഴൊക്കെയും ആരെങ്കിലും മരിച്ചിട്ടുണ്ടെന്നും ദൃഷ്ടാ പ്പെടുത്താം. അതുകൊണ്ടു മരണത്തിനു് അനേകം കാര ണങ്ങളുള്ളതിൽ എന്റെ പുരയിടത്തിൽ നാളികേരം വീഴു ന്നതും ഒന്നാണെന്ന് ആരും സമ്മതിക്കുമെന്നു തോന്നുന്നില്ല. പല തവണ രണ്ടു സംഭവങ്ങളെ ഒന്നിച്ചു കാണുന്നതുകൊ ണ്ടു മാത്രം നിയതത്വം ഉഹിക്കാൻ പാടില്ലെന്ന് ഇതുകൊ ണ്ടു സ്പഷ്ടമാകുന്നു. ഇതിനു പുറമേ, ഒരേ തവണ കാണു ന്നതിൽനിന്നു നിയതത്വം ഉണ്ടെന്നു നാം പലപ്പോഴും അറി യാറുണ്ടു . ഫലവൃക്ഷങ്ങൾ യാതൊന്നുമില്ലാത്ത ദിക്കിൽ വളർന്നിട്ടുള്ള ഒരാൾ, ഒരു ഊരാളി നാളികേരം വെട്ടുന്നതു കണ്ടാൽ, അവൻ കത്തികൊണ്ടുള്ള വെട്ടാണു് നാളി കേരം താഴെ വീഴുന്നതിനു കാരണമെന്നു ക്ഷണത്തിൽ തീ ച്ചപ്പെടുത്തുന്നു. വെടിമരുന്നിനു തീ വച്ചാൽ, അതു പൊട്ടു ന്നതു് ഒരിക്കൽ കണ്ടാൽ, പിന്നേയും മരുന്നും തീയും സമീ പത്തിൽ വന്നാൽ, അതുപോലെ ജ്വാലയും ശബ്ദവും ഉണ്ടാ കുമെന്നു നാം നിശ്ചയിക്കുന്നു. ഈദൃശദൃഷ്ടാന്തങ്ങൾകൊ ണ്ടു് കേവലം ഭൂയോദശനംകൊണ്ടു മാത്രം നിയതത്വത്തി ൻറ ബോധമുണ്ടാകുന്നതല്ലെന്നുള്ളതിനു പുറമേ, പ്രയോ ദശനം കൂടാതെ തന്നെ ഈ വിധം ബോധം ഉണ്ടാകുന്നു എന്നും സ്പഷ്ടമാകുന്നു.
താൾ:Malayala Nalam Padapusthakam 1918.pdf/169
ദൃശ്യരൂപം