അനുമാനം. (2) “എല്ലാ മനുഷ്യക്കും മരണമുണ്ട്, രാമൻ മനുഷ്യനാണു് . അതുകൊണ്ടു രാമനു മരണമുണ്ട്. 163 ഈ ഇതുപോലെ തന്നെ നിഷേധരൂപമായും അനുമാനമുണ്ടാ സാമാനങ്ങളുടെയും, വിശേഷങ്ങളുടെയും, വിധിയു ടെയും, നിഷേധത്തിന്റെയും സങ്കലനംകൊണ്ടു് വിധം പത്തൊൻപതു രൂപമായി അനുമാനങ്ങൾ ഉണ്ടാകാം. എന്നാൽ രണ്ടു നിഷേധങ്ങളിൽനിന്നോ, രണ്ടു വിശേഷ ങ്ങളിൽനിന്നോ, യാതൊരു അനുമാനവും ഉണ്ടാകുന്നതല്ല. മേൽപറഞ്ഞതിൽനിന്നു, ഒന്നാമത്തെ വിധം അനുമാ നംകൊണ്ടു്, ഒരു സാമാനം സിദ്ധിച്ചതിനു മേൽ അല്ലാതെ രണ്ടാമത്ത വിധം അനുമാനത്തിനു പ്രസക്തിയില്ലെന്നു സ്പഷ്ടമാകുന്നു. വാസ്തവത്തിൽ ഒന്നാമത്തേതാണു വളരെ കഠിനം. അതിനെ അപേക്ഷിച്ച് രണ്ടാമത്തേതു വളരെ ലഘു വാണു്. അതുകൊണ്ടും ഒന്നാമത്തേതിനെക്കുറിച്ച് മാത്രം കുറേകൂടി താഴെ വിവരിക്കുന്നു. ഈ വിധം അനുമാനത്തിനൊക്കെയും അടിസ്ഥാനമായി ഒരു ഭൂമികയുണ്ടു്. സ്ഥൂലമായി ആ ഭൂമികയെ ഇങ്ങനെ പറയാം :- ഇതിനു മുമ്പു നടന്നിട്ടുള്ളതുപോലെ തന്നെ ലോ കം ഇനിമേലും നടക്കും. മനുഷ്യരുടെ സകല പ്രവൃത്തിയി ലും ഈ ഭൂമികയിലുള്ള വിശ്വാസം അന്തർഭവിച്ചിരിക്കുന്നു. വളരെ സാധാരണയായതുകൊണ്ട് ജനങ്ങൾ അതിൻറ ഗൗരവം അറിയുന്നില്ല. കുറേ രൂപ ഒരു സഞ്ചിയിൽ കെട്ടി പെട്ടിയിൽ വച്ചു പൂട്ടിയാൽ നാളെ പെട്ടി തുറക്കുമ്പോൾ അതു വേറെ ഒരു സാധനമായി പരിണമിച്ചെങ്കിലോ എ ന്നുള്ള ഭയം ആരുടെ ഉറക്കത്തിനും വിഷ്ണു മായിത്തീരുന്നില്ല. രൂപയെല്ലാം അടുക്കടുക്കായി കൂടിച്ചേന്ന് ഒരു സർപ്പമായി തീയ്ക്കാമെന്നുള്ള സംശയത്തിനിടയുണ്ടെങ്കിൽ, ഈ പ്ര 11*
താൾ:Malayala Nalam Padapusthakam 1918.pdf/167
ദൃശ്യരൂപം