ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മില്ലല്ലോ. സീതാന്വേഷണം. 159 അനന്തരം അദ്ദേഹം എന്നോടു്, നിങ്ങൾ ഈ വാക്കുകളെല്ലാം കേട്ടില്ലേ ? ഇവയ്ക്കും മനുഷ്യക്കും തമ്മിൽ എന്തു വ്യത്യാസമാണു്? എന്നു ചോദിച്ചു. ഞാൻ ഒന്നു മില്ല എന്നും, നമുക്കു തിരിയെ പോകാമെന്നും പറഞ്ഞു. അയാൾ എന്റെ മുതുകത്ത് ഒന്നു തട്ടി. ഉണന്നു നോക്കി. യപ്പോൾ കാപ്പി കുടിയ്ക്കാൻ കാലമായില്ലേ? എന്തൊരു ഉറക്കമാണിത് പകൽസമയത്തു്? എന്നു് അടുക്കൽനി ന്നൊരു ശബ്ദം. ഇതാ, വരുന്നു ചേട്ടാ' എന്നു പറഞ്ഞു അങ്ങോട്ടേയ്ക്കു തന്നെ പോകുകയും ചെയ്തു. പ്രിയ വിദ്യാത്ഥികളേ ! ഈ സ്വപ്നത്തെപ്പറ്റി നിങ്ങൾ നല്ല പോലെ ആലോചിച്ചു തത്വം ധരിച കൊള്ളുവിൻ. Q000 സീതാന്വേഷണം. ചാരിത്രശാലിനി സീതേത്തിരവാനായ് പോയില്ല സുഗ്രീവനെന്നതിനാൽ കോപിച്ചു രാമാജ്ഞയാ ചെന്നു ചൊല്ലിനാൻ സൗമിത്രി രാമ! ഹരേ! ശരണം. (№0) “എന്തെന്തു സുഗ്രീവ! മൈത്രം മറന്നി ചിന്തുപാട്ടും കേട്ടിരിക്കുന്നു നീ? ബന്ധം മുറിഞ്ഞു നടകൊള്ളു മെന്നേടം ചിന്തിയ രാമ! ഹരേ! ശരണം. (2) കാട്ടിൽ കിടന്നോരു നിന്നെക്കൊണ്ടന്നങ്ങു നാട്ടിൽ വച്ചിട്ടല്ലോ ഗവനേകം കാട്ടുന്നു നീ,യതിന്റെ ഫലമിന്നു ഞാൻ കാട്ടുവൻ രാമ! ഹരേ! ശരണം. (m_)

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/163&oldid=224116" എന്ന താളിൽനിന്ന് ശേഖരിച്ചത്