ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

158 നാലാം പാഠപുസ്തകം. ഇപ്പോൾ ഉള്ളവരെക്കാളും ദൃഢഗാത്രന്മാരും ബുദ്ധിശക്തി കൂടിയവരും ആകൃതിവലിപ്പം ഉള്ളവരുമായ ജന്തുക്കളും ആ യിട്ടാണു് പരിചയിച്ചിരുന്നത്. എന്റെ കുട്ടികളേ ! നിങ്ങൾ ഈ വാക്കുകളെ എല്ലാം ശ്രദ്ധയോടെ മനസ്സിലാക്കണം. വെള്ളത്തിന്റെ മുകളിലായി ഉരുണ്ട ഒരു വസ്തു കാണുന്നി ല്ലയോ ? സൂൻ എന്നു മനുഷ്യർ വിളിക്കുന്ന ആ ഭൂതം ഒരു കാലത്ത് ആകാശത്തിൻറ നടുവിലായിരുന്നു. അ! അന്നു നോക്കണം അതിന്റെ ശക്തി! ഈശ്വര അന്നതിനെ കണ്ടവർ ആരെങ്കിലും അത് ഈ വിധം വയ സധികമായി ശക്തി ക്ഷയിച്ച് മരണോന്മുഖമായി തീരു മെന്നു വിചാരിച്ചിരുന്നുവോ? എങ്കിലും വാസ്തവം മറിച്ചു. ല്ലയോ ? അതിനും നാശം അടുത്തിരിക്കുന്നു. അതു നശി ച്ചാൽ ലോകവും അന്ധകാരത്തിൽ മുഴുകിപ്പോകുമെന്നു വിചാരിപ്പാൻ വേണ്ടുവോളം ന്യായമുണ്ടു്. എന്റെ കുട്ടി കളേ! മനസ്സിരുത്തി കേൾക്കുവിൻ! ഒരു ദിവസം ഞാൻ ഈ ഭൂമിയിൽ ശാശ്വതമായി എന്നെന്നേയ്ക്കും ഇരിക്കുന്നവനാ ണെന്നു് വിചാരിച്ചിരുന്നു. അതിനാൽ എനിക്കു വഷകാ ലത്തും മറ്റും താമസത്തിനുണ്ടാക്കിയ അറകൾ എത്ര മനോഹരങ്ങളായിരുന്നു! എന്റെ ദേഹം ഞാൻ ഏതു പ്രകാരത്തിലെല്ലാം സൂക്ഷിച്ചു? എന്റെ അംഗങ്ങൾക്കു എന്തുമാത്രം ആരോഗ്യം ഉണ്ടായിരുന്നു? എന്നാൽ എനിക്കു ജീവിച്ചിരുന്നതു മതി എന്നു തന്നെയാണു് ഇപ്പോൾ തോ അതാ! ആ ഗോളവും ദുർമരണത്തെ പ്രാപി ക്കുന്നു. എനിക്കു സംസാരിക്കാൻ വയ്യ. ഈ ലോകവും കുറെ കഴിഞ്ഞാൽ ഞങ്ങളെപ്പോലെയാകും. കുട്ടികളേ ! ഇതാ ഞാനവസാനയാത്ര പറയുന്നു. എന്റെ കൂട്ടുകാരനും ഞാനും ഈ വിലയേറിയ പ്രസം ഗത്തെ സശ്രദ്ധം കേട്ടുകൊണ്ടിരുന്നുവെന്നുള്ളതിനു സംശയം

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/162&oldid=224113" എന്ന താളിൽനിന്ന് ശേഖരിച്ചത്