154 നാലാംപാഠ പുസ്തകം. ഭാവി എത്രയോ ശ്രേഷ്ഠമായിരിക്കട്ടെ; എന്നാലും നീ അതു നോക്കേണ്ട. ഭൂതം ഏതെല്ലാം വിധത്തിൽ ആയിരു ന്നാലും അതു കഴിഞ്ഞു പോയതാകുന്നു. അതും വിചാ രിച്ചിട്ടാവശ്രമില്ല. ജീവിച്ചിരിക്കുന്നതു വത്തമാനം തന്നെ യാണു്. ആ കാലത്തിലാണു നീ പ്രയത്നിക്കേണ്ടതു. പ്ര യത്നിക്കുന്ന വിഷയത്തിൽ നീ പ്രധാനമായി നോക്കേണ്ടതു് ഒന്നുമാത്രമാകുന്നു. അതായതു്, ഈശ്വരമഹിമയേത്തന്നെ. ഈശ്വരശക്തി സവത്ര നിറഞ്ഞിരിക്കുന്നു. ആ ശക്തിക്കു ഹിതമാകാത്തത് ഒന്നും നീ പ്രവൃത്തിക്കരുത്. എല്ലാ പ്ര ത്തികളും ഈശ്വരവിചാരത്തോടും ശുഷ്കാന്തിയോടും കൂടി. വേണം ചെയ്യാൻ എന്നാണു് മേലെഴുതിയ പദ്യത്തിൻറ ചുരുക്കമായ അം നോ നോക്കുക! ഈ ഉപദേശത്തിന്റെ യുക്തി എത്ര നന്നാ യിരിക്കുന്നു! ഭാവി, ഭൂതം, വരുമാനം ഈ മൂന്നു കാലങ്ങ ളിൽ ഒന്നിനെ മാത്രമേ നോക്കേണ്ടു. മററവയേ ക്കേണ്ട എന്നാണു് ആ മഹാകവി ഉപദേശിക്കുന്നത്. ഈ ഉപദേശത്തെ ശരിയായി അനുഷ്ഠിച്ചാൽ ഭാവിയും ഭൂതവും വർത്തമാനവും ശോഭനമായിരിക്കയും ചെയ്യും. വർത്തമാന കാലത്തിൽ പ്രയത്നിക്ക് എന്നാണല്ലോ അദ്ദേഹം പറയു അങ്ങനെ ചെയ്താൽ വർത്തമാനകാലം സുഖകരമാ യിരിക്കുന്നു. കാലക്രമേണ അതു ഭൂതകാലമായിത്തീ കൃതാതയെ ജനിപ്പിക്കയും, ഭാവിയിൽ ഉത്തമഫല ത്തിനു ഹേതുഭൂതമാകയും ചെയ്യുന്നു. ചുരുക്കിപ്പറയുകയാ ണെങ്കിൽ, ഒന്നിനേയും 'നാളെ' എന്നു നീട്ടിവയ്ക്കാതെ അപ്പഴപ്പോൾ ചെയ്യേണ്ടവയെ അപ്പഴപ്പോൾ തന്നെ അലസത കൂടാതെ ചെയ്തതീ കൃതാനായിരുന്നുകൊ ള്ളുകയുമാണു് വേണ്ടതെന്നാകുന്നു ഈ ഉപദേശത്തിൻറ സാരം.
താൾ:Malayala Nalam Padapusthakam 1918.pdf/158
ദൃശ്യരൂപം