ആഹാരം. 151 ശരീരപ്രകൃതിയും ആഹാരവും അഭേദ്യമായ വിധത്തിൽ അാനം സംബന്ധിക്കപ്പെട്ടിരിക്കുന്നു. പൊക്കം തവ ദേഹത്തിൽനിന്നും ചൂടു പോകുവാൻ അധികം മാഗ്ഗങ്ങൾ ഇല്ലായ്മയാൽ ആഹാരം കുറച്ചു മതിയാകും; നേരെ മറിച്ചു പൊക്കം കൂടിയവക്ക് അധികം ആവശ്യമുണ്ടു താനും. പൊക്കം കൂടിയവർ അധികം തടിക്കാത്തതിനു കാരണം അവരുടെ ശരീരത്തിൽനിന്നു ചൂടിനു പോകാൻ അധികസൌകയ്യങ്ങൾ ഉള്ളതു തന്നെ ആകുന്നു. കുഞ്ഞ - ങ്ങൾക്കു ശരീരം വളരേണ്ടിയിരിക്കുന്നതുകൊണ്ട് പോഷ കാംശം അധികമുള്ള സാധനങ്ങൾ കൊടുക്കേണ്ടതാണു്. യുവാക്കന്മാർ മിതമായും വൃദ്ധന്മാർ അല്പം കുറച്ചും ഭക്ഷ യേ പാടുള്ളു. സ്ത്രീകൾക്കു പുരുഷന്മാരെക്കാൾ അധികം ശരീരത്തിനു കൊഴുപ്പുള്ളതുകൊണ്ടു് അവർ ശക്കര മുതലാ യവ കുറയ്ക്കുകയും പുരുഷന്മാർ ഭക്ഷിക്കുന്നതിൽ ഭാഗം മാത്രം ആഹാരം ചെയ്തയും ചെയ്യണം. ണം. അതിഭക്ഷണം ഋതുഭേദപ്രകാരവും ആഹാരരീതിയെ മാറേണ്ടതാണു്. ശരീരത്തിനു ചൂടു വദ്ധിപ്പിക്കുന്ന ശക്കരയും കൊഴുപ്പും അധികമുള്ള ഭക്ഷണസാധനങ്ങളെ ഉഷ്ണകാലത്തു കുറ ഉഷ്ണകാലത്തു വായു സ്വതേ തന്നെ ചൂടുപിടിച്ചി രിക്കയാൽ, അക്കാലത്തു ദേഹത്തിനു ചൂടു സമ്പാദിക്കുവാ നുള്ള പ്രത്യേകയത്നമൊന്നും ആവശ്യമില്ല. അക്കാലത്ത് ാൽ മേദസ്സ് വദ്ധിക്കുന്നതല്ലാതെ വിശേഷിച്ചു ഗുണമൊന്നുമുണ്ടാവില്ല. തണുപ്പുകാലത്തു മേദോവദ്ധകങ്ങളായ സാധനങ്ങൾ വേണ്ടുവോളം ഭക്ഷി ക്കേണ്ടതാകുന്നു. ഗ്രീൻലണ്ട് മുതലായ അതിശീതള പ്രദേ ശങ്ങളിൽ വസിക്കുന്ന എസ്കിമൊ എന്ന ജാതിക്കാർ യു ടേയും മത്സ്യങ്ങളുടേയും മാംസവും കൊഴുപ്പും അധിക മായി ഭക്ഷിച്ചുവരുന്നു. ഇംഗ്ലീഷുകാരും മറ്റും പലവിധം
താൾ:Malayala Nalam Padapusthakam 1918.pdf/155
ദൃശ്യരൂപം