ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്ധവിശ്വാസം (രണ്ടാം ഭാഗം). 147 എന്നു വിളിച്ചുപറഞ്ഞു. എന്താണ് കായം എന്നു മസ്സ ലാം ചോദിച്ചു. ഉടനെ ഒരു പക്ഷിയെ ചൂണ്ടിക്കാണിച്ചു. കൊണ്ടു ആ ശകുനവാദി പറഞ്ഞു:- “ആ പക്ഷി അവിടെ തന്നെ ഇരിക്കയാണെങ്കിൽ നിങ്ങളും അവിടെ വിശ്രമിക്കു ന്നതു കൊള്ളാം; പറന്നു പോകുന്നപക്ഷം നിങ്ങൾക്കും യാത്ര തുടരാം; അതല്ല, അതു തിരിയെ പറക്കുന്ന പക്ഷം നിങ്ങളും പിൻവാങ്ങേണ്ടതാണു്. ആ ജൂതൻ ഒന്നും മിണ്ടിയില്ല; വില്ലു കുലച്ചു കെട്ടി ആ പക്ഷിയെ എ കൊന്നു. ഇതു കണ്ട ഉടനെ ആ ശകുനവാദിയ്ക്കും പിന്നെ ചിലക്കും തീരെ രസി ചില്ലെന്നല്ല, അവർ അവനെ ശകാരിക്കാനും തുടങ്ങി. ഉടനെ അവൻ ചോദിച്ചു:- “എന്തിനാണു് നിങ്ങൾ എന്നെ ദുഷിക്കുന്നത്? ഈ തുച്ഛമായ പക്ഷിയെ രക്ഷിക്കുന്നതിൽ നിങ്ങൾക്കും ഇത്ര ഉൽ എന്തുകൊണ്ടാണ്? തൻറ ജീവനെ സംരക്ഷിക്കാൻ കഴിയാത്ത ആ ജന്തുവിനു ഞങ്ങ ളുടെ യാത്രയുടെ ഗുണദോഷങ്ങളെ സൂചിപ്പിക്കാൻ എങ്ങ നെ ബുദ്ധി സിദ്ധിക്കും? വരാൻ പോകുന്നതിനെ അറി യാൻ അതിനു ശക്തിയുണ്ടായിരുന്നെങ്കിൽ മസ്സലാമി ൻറ കൈകൊണ്ടു കൊല എല്ലാനായി അതിവിടെ വരി കയില്ലായിരുന്നല്ലോ. ഇക്കാലത്തു ശകുനങ്ങളിലും സ്വപ്നങ്ങളിലും മറ്റുമുള്ള വിശ്വാസം വളരെ കുറഞ്ഞിട്ടുണ്ട്. എങ്കിലും ഈ പരിഷ്കാ രികളിൽ അതു നഷ്ടമായിട്ടില്ല; വേഷം പകർന്നിരിക്കുന്നതേ ഉള്ള മുമ്പുള്ള കാലങ്ങളിൽ ഓരോരുത്തക്കും ഓരോ ഭരദേ വതകളുണ്ടെന്നു വിശ്വസിച്ചുവരുന്നതുപോലെ, ഇപ്പോൾ ചിലർ ഭാഗ്യവാന്മാരെന്നും അവർ ചെയ്യുന്ന സകല കാ ങ്ങളും ശുഭമായി പരിണമിക്കുമെന്നും ഒരു ബോധം പരക്കെ കാണുന്നുണ്ടു്. ചില ഉദ്യമങ്ങളെ പറ്റി സംശയിച്ചപ്പോൾ നെപ്പോളിയൻ പറഞ്ഞു:- “എന്റെ കൈ ഭാഗ്യമുള്ളതാ 10*

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/151&oldid=224054" എന്ന താളിൽനിന്ന് ശേഖരിച്ചത്