സ്വരാജ്യ സ്നേഹവും ധബോധവും. 11 മണലിൽ ഞണ്ടു തുളയ്ക്കുന്ന ദ്വാരങ്ങളിൽനിന്നു് അല്പം റുതായ ഒന്ന് ആ മതിലിൽ വീണിരിക്കുന്നതും, അതിൽകൂടി വെള്ളം തുള്ളിതുള്ളിയായി അകത്തേയ്ക്കു് ഊറുന്നതും അയാൾ കണ്ടു . ആ ദ്വാരം അടച്ചു് ആ ഊററു തടുത്തില്ലെങ്കിൽ, അന്നു രാത്രികൊണ്ടു തനിക്കും തന്റെ കുടുംബത്തിനും പ്ര കമായും, രാജ്യത്തിന് പൊതുവേയും നേരിടാവുന്ന അത്യാ പത്തിനേപ്പറ്റി ആ ബാലൻ ഓർത്തു. സമീപത്തുള്ള അണമേൽ വിചാരിപ്പുകച്ചേരിയിൽ ചെന്നു് വിവരം ധരി പ്പിച്ചു വേണ്ട മുൻകരുതലുകൾ ചെയ്യിച്ചിട്ടു വീട്ടിലേക്കു മടങ്ങാമെന്നു വിചാരിച്ചു ബാലൻ അങ്ങോട്ട് ഓടി. അവി ടെ ചെന്നപ്പോൾ കച്ചേരി അടച്ചിരുന്നു. ഇതു കണ്ടു്. എന്താണു ചെയ്തു എന്ന് അമ്പരന്ന ബാലൻ തിരിച്ച് ഓടി. അപ്പോൾ നേരം നല്ല പോലെ ഇരുട്ടി. തന്റെ കൂട്ടുകാരെ അവിടെ എങ്ങും കാണ്മാനില്ലായിരുന്നു. ബാലൻ വിഷമിച്ചു. ഏതെങ്കിലും രാത്രി റോന്തിന് ആൾ വരാതിരിക്കില്ലെന്നും അതുവരെ ദ്വാരത്തെ തന്റെ കൈകൊണ്ടു് അടച്ചു പിടിച്ചു കൊണ്ടിരിക്കാമെന്നും തീർച്ചപ്പെടുത്തിയിട്ടു ബാലൻ സ്വയം സ്വീകരിച്ച രാജ്യസംരക്ഷണകൃത്യത്തെ നിർവഹിക്കുന്നതിന് ഒരുമ്പെട്ടു. എത്രതന്നെ അമത്തിപ്പിടിച്ചിട്ടും പുറത്തുനി ന്നുള്ള തള്ളൽകൊണ്ടു കൈ ഇളകിപ്പോകുന്നതുപോലെയും ദ്വാരം ഒന്നിനൊന്നു വലുതായി വരുന്നതുപോലെയും ബാ ലന് തോന്നി. അതിനാൽ അവൻ തന്റെ ചൂണ്ടു വിരൽ ആ ദ്വരത്തിൽ കടത്തി ഒരടപ്പായി വച്ചു കൊണ്ടിരുന്നു. കു ററാകുറ്റിരുട്ട്; സമുദ്രത്തിന്റെ ഇരപ്പ് ഒഴിച്ചാൽ ചുറ്റിലും ഒരു മഹാ നിശ്ശബ്ദത; ബാലന് വിശപ്പും ക്ഷീണവും അതി കഠിനം; തണുപ്പോ മഹാദുസ്സഹം; മണിയും എട്ടു കഴിഞ്ഞു ഒൻപതായി; എന്നിട്ടും ആരെയും കാണ്മാനില്ല; ഒരു രണ്ടു മണിക്കൂറു കൂടി ഇങ്ങനെ ഇരിക്കേണ്ടിവന്നാൽ തന്റെ കായം
താൾ:Malayala Nalam Padapusthakam 1918.pdf/15
ദൃശ്യരൂപം