ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്ധവിശ്വാസം (ഒന്നാം ഭാഗം). 139 നിക്കാത്ത വഴികളിലും, ഒരു ലാക്കും കൂടാതെ അനന്തമായി സഞ്ചരിക്കുംപോലെ നമുക്കു തോന്നുന്നു; ചിലപ്പോൾ കഠി നമായ വാഗ്വാദങ്ങൾ നാം നടത്തുന്നു; കായമില്ലാത്ത കായത്തിനു വളരെ പ്രയത്നിക്കുന്നു; നേരംപോക്കുകൾ കണ്ടു ചിരിക്കുന്നു; ചിരി കേട്ട് ഉണന്നു നോക്കുമ്പോൾ നിശ്ശ ബ്ലൂ മായും ഭയങ്കരമായും ഉള്ള നിശീഥത്താൽ ശിക്ഷിതരാ യിട്ട് ഈ ഏട്ടച്ചിരിയുടെ കാരണം മനസ്സിലാക്കാൻ പഠിച്ച പണി എല്ലാം നോക്കുന്നു. സ്വപ്നങ്ങളെ ഓമ്മിക്കുന്നതു വളരെ പ്രയാസമാണു്. ഓക്കാൻ ശ്രമിക്കുംതോറും അവ മറവിയിൽ ഒളിക്കും. നല്ല രസകരങ്ങളായ സ്വപ്നങ്ങൾ കണ്ടു ഉണന്ന ഉടൻ അവ നമുക്കു നല്ല ഓമ്മയുണ്ടെന്നു തോന്നും. അപ്പോൾ അതിന്റെ വികാരത്തിൽനിന്നു നാം വിട്ടുമാറീട്ടില്ലായിരിക്കും. അതിന്റെ ഒരംശം കിട്ടിയാൽ മുഴുക്കെ ഓർമ്മിക്കാം; എങ്കിലും, അതിന്റെ ഒരറ്റത്തും പിടി കിട്ടുന്നില്ല. മുഴുവനും കാറ്റിൽ പുകപോലെ പോകയും ചെയ്യുന്നു. ഇത്ര വേഗത്തിൽ നശിച്ചുപോകുന്നതും പിടി കിട്ടാത്തതും ആയി സ്വപ്നം പോലെ മറെറാന്നും ഇല്ല. സ്വപ്നങ്ങൾക്കെല്ലാം എന്തോ ഒരു സ്വരച്ചേർച്ചയില്ലാ യുണ്ടായിരിക്കും. അസഹനീയയായ ഒരു ന്യൂനത അവ യെ ബാധിച്ചിരിക്കും. നല്ല മനോഹരങ്ങളായ രൂപങ്ങൾക്ക് എന്തെങ്കിലും ഒരു അഭംഗി കാണും. എന്നു തന്നെയല്ല, പാ കമല്ലാത്ത മറെറാരുത്തൻ ചട്ട എടുത്തിട്ടാലെന്ന പോലെ, സ്വപ്നത്തിലെ ദിക്കുകളും ആളുകളുമെല്ലാം നമുക്കു ചേരാ ത്തതായി തോന്നും. ഇതുകൊണ്ടു തന്നെ അറിയണം, പ്രകൃ തനുസാരിയായ മനുഷ്യ സ്ഥിതി ഉണ്ന്നിരിക്കുമ്പോഴാണ് എന്നുള്ളത് . ഉണന്നിരിക്കുമ്പോഴുള്ള അവസ്ഥയൊന്നു വേറേ; ഉറക്ക ത്തിൽ ഒന്നു വേറേ. വളരെക്കാലം മു ൻപിൽ സ്വപ്നം കണ്ടി

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/143&oldid=224020" എന്ന താളിൽനിന്ന് ശേഖരിച്ചത്