138 നാലാംപാഠപുസ്തകം. സ്വപ്നങ്ങൾ, ശകുനങ്ങൾ, ഭാഗ്യം, ഭാഗ്യക്കുറി, മനു വാദം മുതലായ അയുക്തികങ്ങളായ അനുഭവങ്ങൾ അന്ധ വിശ്വാസം എന്ന പദത്തിൽ ഉൾപ്പെടുന്നു. ജീവിതത്തിൽ അവയിൽ ഏതാനും നമ്മുടെ മനസ്സിൽ പതിയാതെ വരി കയില്ലെന്നുള്ളതുകൊണ്ടു മാത്രമല്ല അവ വിചാരണാ ങ്ങളാകുന്നത്; അവ നമ്മുടെ മനഃ പ്രവൃത്തികളെ വിശ ദീകരിക്കയും ചെയ്യുന്നു. പ്രബോധവും നിദ്രയും നമ്മുടെ ജീവിതസാമ്രാജ്യത്തെ പകുത്തനുഭവിക്കുന്നു. തമ്മിൽ കെട്ടിപ്പിണഞ്ഞു സുഖം മായി കിടക്കുന്ന രണ്ടു ബാലന്മാരെ നിദ്രാഭിചാരിണി നിശ്ശ ബ്ദമായി അനായാസേന ദൂരത്തകറ്റുന്നു. കാടും മേടും സമുദ്രം മലകളരുവിയും പാറയും കാറു മേഘം നാടും നാനാജനാനാം തതിയു മുടനുടൻ വന്നിടും മാറിമാറി വീടും കൂടും മറിഞ്ഞിട്ടുടനടി മറയും നാടകത്തിങ്കലേപ്പോ ലാടും രാവിൽ കിനാവാം നഗരമതിലഹോ! തിക്കുമില്ലേ തി പലരും സ്വപ്നം കാണുന്നതല്ല, എങ്ങനെ സ്വപ്നം കാണുന്നു എന്നതാണു് ആശ്ചയം. ഈശ്വരാംശഭൂതയായ ബുദ്ധിയെ പണയം വച്ചു്, ദേശവും കാലവും, നാടും നഗ രവും, ജനങ്ങളും ജന്തുക്കളും എല്ലാം പ്രകൃതിസിദ്ധങ്ങളായ നിയന്ത്രണങ്ങളെ അതിലംഘിച്ച്, അന്തരാന്തരാ ഹാസ മായും ഭീഷണമായും കൂത്താടുന്നതിനു നാം രംഗഭൂമിയായി ത്തീരുന്നതാണു് ആശ്ചയം. മുന്നമങ്ങു ശൈശവത്തിൽ നമ്മുടേ സഖാക്കളായ് നിന്നിരുന്ന പേരനേകമിമ്പമോടു സാമ്പ്രതം ഇന്നലെപ്പിരിഞ്ഞപോലെ വന്നിടുന്നു പിന്നെയും മന്നിൽനിന്നു വിട്ടുപോയ ദുഷ്ടരും വിശിഷ്ടരും ചിലപ്പോൾ കരകാണാത്ത സമുദ്രങ്ങളിലും, അവസാ
താൾ:Malayala Nalam Padapusthakam 1918.pdf/142
ദൃശ്യരൂപം