132 നാലാംപാഠപുസ്തകം. കൊണ്ട് ഒരു വഞ്ചിയിൽ ഇരിക്കുന്ന ഒരു വൃദ്ധനെ അയാൾ . കണ്ടു . ഉടനെ നമ്മുടെ യുവരാജാവ് ആ വൃദ്ധനെ നോക്കി, പാറയിൽനിന്നു ജനവാസമുള്ള ഒരു സ്ഥലത്തു കൊണ്ടു - ചെന്നു് ആക്കണമെന്നു പ്രാത്ഥിച്ചു. വൃദ്ധധീവരൻ കൂലി തരാമെങ്കിൽ ആക്കാം” എന്നു പറഞ്ഞു. യുവാവ് ദുഃഖത്തോടുകൂടി - “ഞാൻ എങ്ങനെയാണു് പ്രതിഫലം തരുക ? നിങ്ങൾക്കുതന്നെ കണ്ടു കൂടേ ? എൻറ വസ്ത്രം പോലും രണ്ടു കാശിനു വിലപ്പോകയില്ല ല്ലോ. വൃദ്ധൻ:- “അതു സാരമില്ല; എന്റെ പക്കൽ പേനയും കടലാസുമുണ്ട്; നിങ്ങൾക്ക് എഴുതാനറിയാമെങ്കിൽ നി ങ്ങൾക്ക് ഇപ്പോൾ ഉള്ളതും ഇനി കിട്ടുന്നതുമായ സവ ത്തിലും പകുതി തന്നുകൊള്ളാമെന്നു സമ്മതിച്ച് ഒപ്പുവച്ചു തന്നാൽ മതി. വൃദ്ധൻ ഈ അഭിപ്രായം യുവാവു സമ്മതിച്ചു. അ യാൾ നമ്മുടെ യുവരാജാവിനെ വള്ളത്തിൽ കയറി കട ത്തിവിട്ട് ഉടമ്പടിപ്പത്രവും വാങ്ങിക്കൊണ്ടു പോയി. അന ന്തരം, അദ്ദേഹം കാലിലൊന്നുമില്ലാതേയും, വിശന്നു തളർന്നു പരവശപ്പെട്ടും, വസ്ത്രാദികൾ യാചിച്ചു സമ്പാദിച്ചും, ഓരോ ഗ്രാമങ്ങളായി അലഞ്ഞു തിരിഞ്ഞു് ഒടുവിൽ കരയ്ക്കിറങ്ങിയ മുപ്പതാം ദിവസം തന്റെ ശ്വശുരന്റെ രാജധാനിയിൽ എത്തി. അവിടെ അദ്ദേഹം തന്റേയും തൻറ ഭായ്മയു - ടേയും നാമധേയങ്ങളാൽ അങ്കിതമായ വിവാഹാംഗുലീ യവും ധരിച്ചുകൊണ്ടു് കൊട്ടാരവാതുക്കൽ ഇരുന്നു. രാത്രി യിൽ രാജഭൃത്യന്മാർ അദ്ദേഹത്തെ കൊട്ടാരമിററത്തു കൂട്ടി. കൊണ്ട പോയി തങ്ങളുടെ അത്താഴത്തിൽ ശേഷിച്ചി രുന്നതെല്ലാം കൊടുത്തു. പിറേറ ദിവസം രാവിലേ അദ്ദേ ഹം ഉദ്യാനവാതുക്കൽ നില്ക്കുകയായിരുന്നു. എന്നാൽ രാ ജാവും കുടുംബവും ആ വഴി എഴുന്നെള്ളുമെന്നു പറഞ്ഞിട്ട്
താൾ:Malayala Nalam Padapusthakam 1918.pdf/136
ദൃശ്യരൂപം