130 നാലാംപാഠപുസ്തകം. കൂടി വന്നതു കണ്ടു നമ്മുടെ കപ്പിത്താന്റെ പിതാവു ആശ്ചയപ്പെട്ടു. അയാൾ ആ യാത്രയിൽ സംഭവിച്ച വിശേഷങ്ങളെല്ലാം മാതാപിതാക്കന്മാരെ വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു. അയാളുടെ മാതാവും ഭാമയും വിശേഷിച്ച് ആ ധാത്രിയും ആ വർത്തമാനം കേട്ടു വളരെ ആനന്ദിച്ചു. രാജാവിൻറ മന്ത്രി കൂടെ ഉണ്ടായിരുന്നതിനാൽ അയാളുടെ പ്രസ്താവം എല്ലാപേരും വിശ്വാസമായി. അതിനാൽ തങ്ങളുടെ വസ്തുക്കൾ ഒക്കെ വിറ്റിട്ടു രാജഗൃഹത്തിൽ വസിക്കുവാൻ പോകാമെന്നു അവർ സമ്മതിച്ചു. രാജകന്യകയെ തനിക്കു കിട്ടിയില്ലല്ലോ എന്നു കുണ്ഠിത പ്പെട്ടുകൊണ്ടിരുന്ന മന്ത്രി വഴിക്കുവച്ചു കപ്പിത്താനെ കൊ ല്ലണമെന്നു വിചാരിച്ചിരിക്കയായിരുന്നു. എല്ലാപേരും കപ്പലിൽ കയറി നടുക്കടലിലായപ്പോൾ ഒരു ദിവസം ആ മന്ത്രി നമ്മുടെ കപ്പിത്താനെ കാറ്റു കൊള്ള ന്നതിനായി കപ്പലിന്റെ മുകൾത്തട്ടിലേക്കു ക്ഷണിച്ചു. ബുദ്ധി യായ കപ്പിത്താൻ ദോഷശങ്കയൊന്നും കൂടാതെ മന്ത്രിയു മായി സംസാരിച്ചു രസിച്ചു മുകൾത്തട്ടിൽ ലാത്തിക്കൊണ്ടു നില്ക്കവേ, ആ ദുഷ്ടൻ അയാളെ പെട്ടെന്നു പിടിച്ചു കടലി ലേയ്ക്കു തള്ളി. കപ്പൽ അതിശീഘ്രത്തിൽ ഗമിക്കയായിരുന്നു. ഇരുട്ടോ, അതികഠിനം. അതിനാൽ കപ്പലിനരികത്തു നീന്തിയെത്തി രക്ഷപ്പെടുക അസാധ്യം. എന്തിനു? കപ്പിത്താൻ നടുക്ക ടലിൽ ഏകാകിയായി മൃത്യുവിനെ ആലിംഗനം ചെയ്തു. കൊണ്ട് കിടക്കുന്നു. മന്ത്രിയോ? ശാന്തനായി തൻറ മറിയിൽ കിടന്നു സുഖനിദ്ര ചെയ്യുന്നു.
താൾ:Malayala Nalam Padapusthakam 1918.pdf/134
ദൃശ്യരൂപം