ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നന്മയ്ക്കും നാശമില്ല. (രണ്ടാം ഭാഗം). 129 ഇത്രയും കേട്ട ക്ഷണത്തിൽ രാജാവു പറഞ്ഞു:- “ആ പെൺകുട്ടി എന്റെ ഏകപുത്രിയാണു്. ദുഷ്ടന്മാരായ ആ തുരുഷ്കർ അവളെയും ധാത്രിയേയും അപഹരിച്ചു കൊണ്ടു പോയി. നിങ്ങൾ അവളുടെ ഭർത്താവായിരിക്കുന്ന സ്ഥിതിക്ക് ഈ രാജ്യത്തിലെ യുവരാജാവാകുന്നു. പോകുക, ഉടൻതന്നെ വീട്ടിൽ ചെന്നു നിങ്ങളുടെ ഭായ്മയെ കൂട്ടിക്കൊണ്ടു വരിക; ഞാൻ മരിക്കുന്നതിനു മുൻപ് എന്റെ ഏകപുത്രിയെ ഒന്നു കണ്ടു കൊള്ളട്ടെ! നിങ്ങളുടെ മാതാപിതാക്കന്മാരെയും മറ്റും കൂട്ടിക്കൊണ്ടു പോരിക. ആ രാജ്യത്തു നിങ്ങൾക്കുള്ള സകല വസ്തുക്കളും വിററിട്ട് ഇങ്ങോട്ടു പോരണം. നിങ്ങൾ ഇപ്പോൾ എന്റെ ജാമാതാവും രാജ്യാവകാശിയും ആയി തീർന്നിരി ക്കുന്ന സ്ഥിതിയ്ക്കും, നിങ്ങളുടെ പിതാവ് എന്റെ സഹോദ രനും മാതാവും എന്റെ സഹോദരിയും ആയിരിക്കും. നമു കെല്ലാപേരും കൂടെ ഇവിടെ കൊട്ടാരത്തിൽ തന്നെ പാ ക്കാം. അനന്തരം അദ്ദേഹം പട്ടമഹിഷിയെയും മന്ത്രിമാ രെയും വരുത്തി പുത്രീവൃത്താന്തം അറിയിച്ചു. അന്നു കൊ ട്ടാരത്തിലുണ്ടായ ആഹ്ലാദവും കോലാഹലവും ഒന്നും പറ ഞ്ഞറിയിക്കാവതല്ല. രാജകുമാരിയെയും മറ്റും കൊണ്ടു വരുന്നതിനു രാജാവു് തൻ പള്ളിക്കപ്പൽ തന്നെ ജാമാതാവിനെ ഏല്പിച്ചു. അതിനാൽ നമ്മുടെ കപ്പിത്താൻ താൻ കയറിവന്ന കപ്പ ലിനെ ആ തുറമുഖത്തു നിറുത്തിയും വെച്ച്, വീട്ടിലെത്തി യാൽ തന്നെ എല്ലാപേരും വിശ്വസിക്കുന്നതിനു വേണ്ടി രാജാവിന്റെ അനുവാദപ്രകാരം ഒരു മന്ത്രിയോടുകൂടി പുറ പ്പെട്ട ആ മന്ത്രിക്കു തന്നെ ആയിരുന്നു മുൻപ് രാജാവു കനകയെ വാഗ്ദാനം ചെയ്തിരുന്നത്. അവർ വഴിക്കു യാ തൊരു അപകടവും കൂടാതെ നാട്ടിലെത്തി. തൻറ പുത്രൻ അത്ര വേഗത്തിൽ അതിശ്രേഷ്ഠമായ ഒരു കപ്പലോടു 9

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/133&oldid=224174" എന്ന താളിൽനിന്ന് ശേഖരിച്ചത്