128 നാലാംപാഠപുസ്തകം. രുടെ കൈയിലകപ്പെടുന്നതിനു വളരെ മുമ്പെ അവളുടെ ബാല്യകാലത്തു തന്നെ മന്ത്രിയും അവളെ വിവാഹം ചെയ്തു കൊടുക്കാമെന്ന് രാജാവു വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നതി നാൽ, അയാൾക്കും അവൾ ജീവനോടു വസിക്കുന്നുണ്ടെന്നു ള്ള സംഗതി ഗ്രഹിച്ചതു വളരെ ആശ്വാസകരമായി തീന്നു. എന്നാൽ താൻ കപ്പലിൽ കണ്ട ആ വിശേഷം മന്ത്രി ആരേയും ധരിപ്പിച്ചില്ല. പിറെറ ദിവസം രാവിലെ ഒൻപതു മണിക്കു രാജാവു മന്ത്രിമാരുമായി കപ്പൽ കാണാൻ പുറപ്പെട്ടു. അദ്ദേഹം കപ്പലിൽ അങ്ങു മിങ്ങും നടന്നു നോക്കുമ്പോൾ ആ രൂപ ങ്ങൾ കാണാനിടയാകയും അവ തന്റെ മകളുടേയും അവ ളുടെ വളർത്തമ്മയുടേയും ആണെന്നു മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിനും ഉണ്ടായ അത്ഭുതാന നങ്ങൾക്ക് അതിരില്ലായിരുന്നു. അന്നു തിരിഞ്ഞു കൊ ട്ടാരത്തിൽ വന്നു തന്റെ വാണിജ്യസഞ്ചാരത്തെക്കുറിച്ചു വിവരിച്ചു പറഞ്ഞു കേൾപ്പിക്കണമെന്നു അദ്ദേഹം കപ്പി ത്താനോടു പ്രാത്ഥിച്ചതിനു ശേഷം മടങ്ങിപ്പോന്നു. രാജകല്പനയനുസരിച്ച് ഉച്ചതിരിഞ്ഞു അയാൾ കൊ ട്ടാരത്തിൽ ചെല്ലുകയും കപ്പലിൽ കണ്ട ആ രൂപങ്ങളുടെ ഉദ്ദേശ്യം എന്തെന്നു ചോദിക്കപ്പെടുകയും ചെയ്തു. കപ്പി. ത്താൻ അതു തന്റെ പ്രണയിനിയുടെ പിതാവായ രാജാ വായിരിക്കണമെന്നൂഹിച്ച് സകലവൃത്താന്തവും അദ്ദേഹ ധരിപ്പിച്ചു. അനന്തരം ആ കുമാരിയ്ക്കും അവളുടെ വൃദ്ധധാത്രിക്കും പോകുവാൻ ഒരിടവും അറിവില്ലാതിരുന്ന തിനാലും അവരുടെ രാജ്യം അതിദൂരസ്ഥമായിരുന്നതിനാലും അവരെക്കൂടെ താൻ കൊണ്ടു പോകയും കുറേക്കാലം കഴി ഞ്ഞു ആ യുവതിയെ വിവാഹം ചെയ്തയും ചെയ്തുവെന്നും അയാൾ രാജസമക്ഷം അറിയിച്ചു.
താൾ:Malayala Nalam Padapusthakam 1918.pdf/132
ദൃശ്യരൂപം