നന്മയ്ക്കും നാശമില്ല. (രണ്ടാം ഭാഗം). 127 നന്മയ്ക്കു നാശമില്ല. (രണ്ടാം ഭാഗം). പിതൃകല്പ നയനുസരിച്ചു വീണ്ടും അവൻ വീട്ടിൽ താമ സമായി. പിതാവു പിന്നേയും മുമ്പത്തെ രണ്ടിനേയും കാൾ വിശേഷപ്പെട്ട ഒരു കപ്പലും അതു നിറയെ സാമാന ങ്ങളും തയാറാക്കിക്കൊടുത്തു. പുത്രൻ ആ കപ്പലിൻറ മുൻവശത്തു തൻ ഭായ്മയുടേയും പിൻവശത്തു വൃദ്ധധാ ത്രിയുടേയും രൂപം കൊത്തിച്ച് അലങ്കരിച്ച ശേഷം, പിതാ വിനോടും മാതാവിനോടും ഭായ്മയോടും മറ്റു ബന്ധുക ളോടും യാത്രയും ചോദിച്ചു് മൂന്നാമത്തെ തവണയും കപ്പ ലോട്ടം ആരംഭിച്ചു. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ ഒരു വലിയ പട്ട ണത്തിൽ എത്തുകയും അവിടത്തെ രാജാവിനെ ബഹുമാ നിക്കുന്നതിനായി കപ്പലിൽനിന്നു മൂന്നു വെടി വയ്ക്കുകയും ചെയ്തു. ദീരങ്കിശബ്ദം കേട്ടു രാജാവും നഗരവാസികളും അത്ഭുതപ്പെട്ടു. ആ പുതിയ കപ്പലിൻറെ നായകൻ ആരാ ണെന്നു് ആക്കും അറിഞ്ഞു കൂടായിരുന്നു. ഉച്ചതിരിഞ്ഞ തിനുശേഷം അയാൾ ആരാണെന്നും അവിടെ എന്തിനാ യിട്ടു ചെന്നു എന്നും അറിഞ്ഞു വരുന്നതിനായും, പിറേറ ദിവസം രാവിലെ താൻ തന്നെ കപ്പൽ കാണാൻ ചെല്ലു മെന്നു പറയുന്നതിനായും രാജാവു തൻ മന്ത്രിമാരെ നിയോഗിച്ചയച്ചു. പ്രധാനമന്ത്രി തുറമുഖത്തെത്തി കപ്പൽ കണ്ട നിമിഷത്തിൽ അത്ഭുതപരവശനായി ചമഞ്ഞു. കപ്പലിന്റെ മുൻവശത്തു തന്റെ രാജാവിന്റെ പുത്രിയു ടേയും പിൻവശത്ത് അവളുടെ ധാത്രിയുടേയും രൂപം കണ്ടു എങ്കിലും അയാൾക്കു തന്റെ കണ്ണുകളെ വിശ്വസി ക്കുവാൻ തീരെ നിവൃത്തിയില്ലാതായി. രാജപുത്രി തുരുഷ
താൾ:Malayala Nalam Padapusthakam 1918.pdf/131
ദൃശ്യരൂപം