ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

102 നാലാംപാഠപുസ്തകം. രാജാവു വളരെ പരിഭ്രമിച്ചു വീണ്ടും മന്ത്രവും പൂജയും ഒക്കെ കൊണ്ടു രാക്ഷസനെ സന്തോഷിപ്പിക്കുവാൻ യത്നിക്കയും ചെയ്തു. ഇതിനാൽ തുഷ്ട നായിത്തീന്ന രാക്ഷസൻ രാജസമാ ക്ഷം ആവിഭവിച്ചു, ഒരു ശാപം സമ്പാദിയ്ക്കയാൽ നഗരം ദീഘകാലം നിലനില്ല യില്ലെങ്കിലും, അതു മൂന്നു പുരുഷാ കഴിഞ്ഞ നശിക്കയുള്ള ' എന്ന് അനുഗ്രഹിച്ചിട്ടു മറഞ്ഞു. അതിനാൽ ഗംഗരാജൻ പ്രതാപത്തോടുകൂടി അവിടെ വാഴുകയും സമാധാനത്തോടുകൂടി ചരമം പ്രാപി ക്കയും ചെയ്തതു കൂടാതെ തൽപുത്രനായ നന്ദിരാജൻ സിം ഹാസനാരൂഢനാകയും ചെയ്തു. ഈ പുതുരാജാവു പല അത്ഭുത സംഗതികൾ ചെയ്തു വളരെ കീർത്തി നേടി; എങ്കിലും ശാപഫലം കുറേശ്ശ കണ്ടു തുടങ്ങി. അതിനാൽ രാജ്യഭാരം പുത്രനെ ഏല്പിച്ചു രാജോ ചിതമായ വേഷത്തിൽ തന്നെ അദ്ദേഹം തന്റെ പ്രിയ പ്പെട്ട കുതിരമേൽ കയറി കാവേരീ പ്രസ്രവണത്തിനു സമീപം ത്തുള്ള കിഴുക്കാംതൂക്കായ മഹാശൈലത്തെ പ്രാപിച്ചു. അദ്ദേ ഹത്തിൻറ ഭുവനൈകസുന്ദരിയായ പ്രിയതമയും അവിടെ എത്തി, അദ്ദേഹത്തോടു കൂടി തന്നെയും മരിക്കുവാൻ അ നുവദിക്കണമെന്നു നിർബ്ബന്ധപൂർവം യാചിച്ചു. അക്കാലത്തു ധമ്മപത്നിമാർ ചെയ്യുന്ന അമ്മാതിരി പ്രാത്ഥന അനൂായവും ഉപേക്ഷണീയവും അല്ലാതിരുന്നതിനാൽ, പട്ടാംബരങ്ങ ളാലും സുവണ്ണാഭരണങ്ങളാലും പുഷ്പങ്ങളാലും അലങ്കൃത യായിരുന്ന ആ സാധ്വിയേയും അദ്ദേഹം അശ്വത്തിൻമേൽ എടുത്തിരുത്തി, കണ്ണുകെട്ടിയിരുന്ന ആ കുതിരയെ പാദനോ ദനയാൽ അദ്ദേഹം പ്രേരിപ്പിച്ചപ്പോൾ അതു മു മ്പോട്ടു കുതി ചാടി. ഒരു നിമിഷം അശ്വവും അശ്വാരൂഢരും ആകാ ശത്തിൽ വിളങ്ങി. അടുത്ത നിമിഷത്തിൽ അവ ചുഴിയിട്ട നുരയും പതയും പൊങ്ങുന്ന ആ പ്രസ്രവണത്തിൽ മറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/106&oldid=223992" എന്ന താളിൽനിന്ന് ശേഖരിച്ചത്