ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 നാലാം പാഠപുസ്തകം. ങ്ങൾ ഒന്നും വേണ്ട; എന്റെ കുഴിക്കുമേൽ ഒരു നിഴൽകാട്ടി മാത്രം വച്ചാൽ മതി; എന്റെ കഥ ആളുകൾ വിസ്മ രിച്ചു പോകട്ടെ. വിസ്മരിച്ചുപോകട്ടെ എന്ന ആ അഭി പ്രായം സാധിക്കുന്ന കായും പ്രയാസം തന്നെയാണ്; അദ്ദേഹത്തെ മറക്കുന്ന കാലം ഉണ്ടാകയില്ല; തന്റെ സമ സൃഷ്ടങ്ങൾക്ക് ഏറ്റവും ഉപകരിച്ച ജാൺ ഹവ്വേഡിനെ ക്കുറിച്ച് നിങ്ങൾക്കും എനിക്കും എല്ലാ പേക്കും സ്നേഹബ ഹുമാനങ്ങൾ ഉണ്ടായിരിക്കുക തന്നെ ചെയ്യും. ൽ സാര ഹഡ് പരിപക്വജീവിതത്തെയാണു് നയിച്ചത്; ഒരുവേള അദ്ദേഹം ഒരു സിദ്ധാന്തിയാണെന്നു നിങ്ങൾ പറയുമായിരിക്കാം. ഒരിയ്ക്കൽ അദ്ദേഹം ഒരു സ്ത്രീയുടെ ഭവ നത്തിൽ ചെന്നു് ഏതാനും ദിവസം താമസിപ്പാനിടയായി. അല്പം റൊട്ടിയും കുറേ വെണ്ണയും ഒരു കിണ്ണം കാപ്പിയും അല്ലാതെ അദ്ദേഹം പകൽസമയം യാതൊന്നും കഴിച്ചിരു ന്നില്ല എന്നും, രാത്രിയിൽ നാലഞ്ച് ഉരുളക്കിഴങ്ങു വേകി ച്ചതും ഒരു തംബ്ളർ പച്ചവെള്ളവും മാത്രമേ ഉപയോഗി ച്ചിരുന്നുള്ളു എന്നും ആണു് ആ സ്ത്രീ പറയുന്നതു്. മില്ലാത്ത ഇത്രയും ഭക്ഷണവും കഴിച്ചുംകൊണ്ടു് സാരമേറിയ ഇത്രയും പ്രവൃത്തികൾ ചെയ്യാൻ അദ്ദേഹത്തിനു കഴി ഞ്ഞല്ലോ എന്നു നമുക്കു അത്ഭുതം തോന്നുന്നു. ദയാലുക്കളും പരോപകാരികളും ആയിത്തീരണമെന്നാണ് നിങ്ങളുടെ മാതാപിതാക്കന്മാരുടെ ആഗ്രഹം എങ്കിലും, നിങ്ങളും പച്ചവെള്ളവും കുടിച്ച് വെണ്ണകൂട്ടിയ റൊട്ടിയും ഉരുളക്കിഴങ്ങും തിന്നുകൊണ്ടു കിടക്കണമെന്ന് അവർ ഉപ ദേശിക്കയില്ല. ജാൺ ഹഡിന്റെ ശരീരപ്രകൃതിക്കു മതിയായിരുന്ന ഭക്ഷണസാധനം മറെറാരു മതിയാകയില്ലായിരിക്കാം. പക്ഷെ, അദ്ദേഹം പച്ചവെ ള്ളമാണു കുടിച്ചിരുന്നതു് എന്നതു് അല്ല നാം നോക്കേണ്ടതു്, നിങ്ങൾ തീരെ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/104&oldid=223989" എന്ന താളിൽനിന്ന് ശേഖരിച്ചത്