ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു തിരുനാൾ ആഘോഷം. 97 പുറകോട്ട് ഓടി. ഒടുവിൽ ഒന്നു മറേറതിനെ താഴെ തള്ളി യിട്ടു. അതിന്റെ നിഷാദി ലാഘവത്തോടെ ചാടിത്താഴ ത്തിറങ്ങി. ജേതാവായ ഗജത്തിന്റെ നിഷാദി അതിനെ അങ്കുശംകൊണ്ടു നിയന്ത്രിച്ച്, പരാജിതമായ പ്രതിപക്ഷിയെ ഉപദ്രവിക്കാതെ പുറകോട്ടു മാറി. ചക്രവർത്തി ഉറക്കെ ശ്ലാഘിക്കയും സേവകന്മാരും പ്രേക്ഷകന്മാരും അദ്ദേഹ ത്തിനെ അനുഗ്രഹിക്കയും ചെയ്തു. പിന്നെ അവർ ആസ നങ്ങളിൽനിന്നും പതുക്കെ എഴുന്നേറ്റു പോയി. മനു സിദ്ധൻ തന്റെ സ്നേഹിതനോടു പറഞ്ഞു: ഈവക യുദ്ധങ്ങളിൽ അക്സ് വളരെ കൗതുകമുണ്ടെന്നു തോന്നുന്നു. പാവീസ് ഉത്തരം പറഞ്ഞു: - ഉള്ളതു തന്നെ. പരിലായാലും മൃഗങ്ങളിലായാലും ധനവും സാമ്യവും പ്രകാശിപ്പിക്കുന്നതായുള്ളതെല്ലാം അക് ഇഷ്ടമാണ്. അദ്ദേഹം തന്നെ അസാധാരണ ബലമുള്ളവനും ആയുധാ ഭാസത്തിൽ അദ്വിതീയനും ആണെന്നു നിങ്ങൾക്ക് അറി യാമല്ലോ. യുദ്ധത്തിലും മൃഗയാവിനോദത്തിലും അദ്ദേഹ ത്തിന്റെ കൈയ്യും വിചാരിച്ചാൽ സാഹസമെന്നു പറയ ത്തക്കതാണ്. അദ്ദേഹം ആപത്തിനെ ഒഴിഞ്ഞു കളയുന്ന തിനു പകരം അതിനെ തേടുകയാണു് ചെയ്യുന്നത്. അദ്ദേ ഹത്തിന്റെ സേനാധിപന്മാക്കും കൂട്ടുനായാട്ടുകാക്കും അദ്ദേ ഹത്തിന്റെ അത്യുത്സാഹത്തെ നിരോധിക്കുന്നതിൽ വളരെ ശ്രമമുണ്ടാകാറുണ്ടു്. അദ്ദേഹത്തിന്റെ അപദാനങ്ങളെ കുറിച്ചു നിങ്ങൾ കേട്ടിരിക്കാം. അവയിൽ ചിലതിൽ അതിശയോക്തിയില്ലെന്നില്ല. എന്നാൽ ഫൈസി പറയു - ന്നതിനെ വിശ്വസിക്കാം. എന്തെന്നാൽ അദ്ദേഹം അനേക സന്ദഭങ്ങളിൽ കൂടെ ഉണ്ടായിരുന്നിട്ടുണ്ട്. നിങ്ങൾ ഒരു ദിവസം ചോദിച്ചാൽ പറയും. 7

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/101&oldid=224162" എന്ന താളിൽനിന്ന് ശേഖരിച്ചത്