ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

90 al നാടും, അദ്ദേഹത്തിന്റെ പുത്രൻ വിക്രമപാണ്ഡ്യനോടും, പരാക്രമപാണ്ഡ്യപുത്രനായ ഒരു വീരപാണ്ഡ്യൻ പടവെ ട്ടിയിട്ടുള്ളതായി കാണുന്നു. ആ വീരപാണ്ഡ്യൻ പത്ര പേരും വീരകേരളനെന്നാകുന്നു. പ്രസ്തുതവീരപാ ണ്ഡ്യൻ കുലതുംഗാളനെന്ന ചോളരാജാവിനാൽ രാജിതനായി, കൊല്ലത്തു വന്നു അഭയം പ്രാപിച്ചു എന്നു പറയപ്പെട്ടിരിക്കുന്നു. എങ്കിലും തമിഴ് നാടും കൊങ്ങുനാ ടും ഈഴവും (ലങ്കാദ്വീപും ചോളദേശത്തിൽ ഒരംശവും വീരപാണ്ഡ്യൻ പിടിച്ചടക്കിയതായും വർണ്ണനകൾ ഉ ണ്ട്. ഇതെല്ലാം ക്രിസ്തുവർഷം 100-നു ശേഷമാണെന്നും വിദ്വാന്മാർ പറയുന്നു. എല്ലാംകൂടി നോക്കുമ്പോൾ, ഈ വീരപാണ്ഡ്യന്മാർ എല്ലാം ഒരാൾ തന്നെയെന്നും ആ രാജാ വിനെയാണ് രവിവർമ്മരാജാവു തോൽപ്പിച്ച് ഓടിച്ച തെന്നും വിചാരിക്കേണ്ടിയിരിക്കുന്നു. വീരപാണ്ഡ്യൻ തു ചീന്ദ്രത്തുവച്ചു നടത്തിയ അഭിഷേകത്തിനു പ്രതികൃതിയാ യി, രവിവർമ്മരാജാവ് കാഞ്ചീപുരത്തുവെച്ചു സ്വകീയ മായ അഭിഷേകം നടത്തുകയല്ലേ ചെയ്തതെന്നും സംശ യിക്കുന്നു. വീരകേരളമെന്ന പുത്രനാമധേയം കൊണ്ടു വി രപാണ്ഡ്യനു കേരളത്തോടു സാമാന്യം ദൃഢമായ ബന്ധം ഉണ്ടായിരുന്നൊന്നു ഊഹിക്കാം. ആ പാണ്ഡ്യരാജാവ് ഒരു കേരള രാജകുമാരിയെ വിവാഹം കഴിച്ചിരുന്നു എന്നു ലർ പറയുന്നു. ഇതു ശരിയാണെങ്കിൽ രവിവർമ്മരാജാ വ് ഒരു പാണ്ഡ്യരാജകുമാരിയെ വിവാഹം കഴിച്ച്, ആ വിഷയത്തിലും വീരപാണ്ഡ്യനോടു മത്സരിച്ചു ജയിച്ചു എന്നു പറയേണ്ടിയിരിക്കുന്നു. വീരപാണ്ഡ്യൻ മലയാള ശം പിടിച്ചതിനുപകരം പാണ്ഡ്യദേശവും ദേശ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/96&oldid=224197" എന്ന താളിൽനിന്ന് ശേഖരിച്ചത്