74 കുമാരമായ ഈ വയോദശയിൽ വ്രതനിഷ്ഠയെ അംഗീക രിക്കുവാൻ കാരണമെന്തു? ഈദൃശമായ ലാവണ്യാതി ശയമെവിടെ? ഇങ്ങനെയുള്ള ഇന്ദ്രിയശാന്തിയെവിടെ? അതുകൊണ്ടു ഭവതിയുടെ വൃത്താന്തകഥനം കൊണ്ട് എ ൻറ കൗതുകത്തെ അപനയിക്കണമെന്ന പേക്ഷയുണ്ടു്. 6 ഇതു കേട്ടു മനസ്സിൽ എന്തൊ ധ്വാനിക്കുന്നതുപോ ലെ സാം മാനമായിട്ടിരുന്നശേഷം, ആ തരുണി നിശ്വസിക്കയും വ്യസനിക്കയും മുക്താമണിസ്ഫുടങ്ങളായ വാഷബിന്ദുക്കൾ വാർത്തു വാർത്തു കരയുകയും ചെയ്യുന്ന തു കണ്ടു. തുളുങ്ങളായ കാരണങ്ങൾ കൊണ്ടു് ഈ ത ണിയെപ്പോലെയുള്ള അസാധാരണ പ്രകൃതികൾ ത്തിനാൽ ക്ഷേത്രീകരിക്കപ്പെടുകയില്ല. ലഘുപ്രകാര താഡിതയായ ഭൂമിയുണ്ടോ ചലിക്കുന്നു” എന്നിങ്ങനെ വിചാരിച്ച രാജാവു സംവർദ്ധിതകതുകനായിരുന്നു. യു പറഞ്ഞു: "800! ' രാജപുത്രാ, മന്ദഭാഗ്യയായ എന്റെ ചരിതം വൈരാഗ്യ പര്യവസായിയും അശ്രവണീയവുമാ കയാൽ അതു കേൾക്കുന്നതു നിഷ്ഫലമാണ്. എങ്കി ലും കൗതുകം മഹത്തായുണ്ടെങ്കിൽ പറയാം. അപ്സര സ്ത്രീകളെപ്പറ്റി അങ്ങു കേട്ടിരിക്കുമല്ലൊ. അവർ പതിനാലു താവഴിക്കാരാണ്. ദക്ഷപുത്രിമാരാ യ മുനിയിലും അരിഷ്ടയിലും നിന്നു രണ്ടു താവഴിയാ യി ഗന്ധർവ്വന്മാരുണ്ടായി. അതിൽ ആദ്യശാഖയിൽ ചിത്രാംഗദനെന്ന ഗന്ധർവ്വരാജനുണ്ടായി. അദ്ദേഹമാ ണു നാം കണ്ടതായ അച്ഛാമെന്ന സരസ്സും ശിവക്ഷേ ത്രവും മറ്റും ഉണ്ടാക്കിയത്. മറ ശാഖയിൽ അരി
താൾ:Malayala Aram Padapusthakam 1927.pdf/80
ദൃശ്യരൂപം