ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാദംബരി. 2 ഭാഗം. അനന്തരം രാജാവിനാൽ അനുഗതമായി ആ യുവ തി അതിദൂരത്തിലുണ്ടായിരുന്ന ഒരു ഗുഹാഗ്രഹത്തിൽ ചെന്നു ചേർന്നു. അവിടെ രണ്ടുപേരും ഉപവിഷ്ഠരായ ഷം ചന്ദ്രാപീഡൻ ആ വിജനസ്ഥാനമായ കാനനപ്ര ദേശത്തു ചെല്ലുവാനുണ്ടായ സംഗതികളും ഉജ്ജയന ത്താന്തങ്ങളും പറഞ്ഞു കേൾപ്പിച്ചു. പിന്നെ ആ യുവ തി വെളിയിൽ ചെന്നു വനസ്പതികളിൽനിന്നു പൊഴി ഞ്ഞുവീഴുന്ന കനികളും തുഷാര ശിശിരമായ ശുദ്ധജലവും കൊണ്ടുവന്നു് ആഹരിക്കുവാൻ രാജകുമാരനു കൊടുത്തു. അതിഥിസൽക്കാരവും ആഹാരവും കഴിഞ്ഞ ശേഷം രാ ജാവ പറഞ്ഞു. “അത്രഭവതിയുടെ പ്രസാദപ്രാപ്തികൊ ആ പ്രോത്സാഹ തമായ കൗതൂഹലത്തിനാൽ തരളീക തവും മനുഷ്യതാസുലഭവുമായ ലാഘവം ചോദ്യങ്ങളിലേ ക്ക് എന്നെ പ്രേരിപ്പിക്കുന്നു. പ്രഭുക്കളുടെ പ്രസാദ ലവം പോലും അധീരപ്രകൃതികളായവരെ പ്രഗത്ഭരാക്കു മാറു ണ്ടല്ലോ. സ്വല്പമായ കാല കലപോലും ഏകാവസ്ഥാ നത്തിൽ പരിചയത്തെ ജനിപ്പിക്കുന്നു. അണുമാത്രമായ ഉപചാര സ്വീകരണം പ്രണയത്തെ അങ്കുരിപ്പിക്കുന്നു. ഭ വതി ജന്മം കൊണ്ടു ദേവയക്ഷ സിദ്ധഗന്ധർവാദികളിൽ ഏതു വംശത്തെയാണ് അനുഗ്രഹിച്ചത്? കുസുമ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/79&oldid=224043" എന്ന താളിൽനിന്ന് ശേഖരിച്ചത്