ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72 a വെള്ളം കൊടുത്തു കുതിരയെ ഒരു ദിക്കിൽ കെട്ടി താനും കുറെ വെള്ളം കുടിച്ച് വിശ്രമിച്ചുകൊണ്ടിരുന്ന പ്പോൾ ആ സരസ്സിന്റെ ഉത്തരതീരത്തിൽ ശ്രുതിസു ഗവും വീണാഝംകാരമിവം അമാനുഷവുമായ ഒരു ഗീതശബ്ദം കേട്ടു. അതു കുറെ അകലെയാണെന്നു ധരി ച്ച്, ഇന്ദ്രായുധത്തിൽ കയറി രാജാവ് അങ്ങോട്ട് പുറപ്പെട്ടു. അദ്ദേഹം ചെന്നുചേർന്നതു വിശിഷ്ടമായ ഒരു ശിവക്ഷേ ത്തിലായിരുന്നു. അവിടെ പരമശിവപ്രതിഷ്ഠയുടെ പു രോഭാഗത്തുള്ള സ്ഫടികം ണ്ഡപത്തിൽ ഇരുന്നു രൂപരാ മണീയകത്തിന്റെ സീമാനുഖയോ, ദർശനീയതയുടെ പരമാവധിയോ എന്നു തോന്നുമാ താരയായ ഒ രു തരുണി ശിവസ്തവങ്ങളായ കീർത്തനങ്ങൾ പാടുക യായിരുന്നു. മനുഷ്യദർശനംകൊണ്ട് ഈ ദിവ്യ സ്ത്രീ മറ ഞ്ഞുകളയുമോ എന്ന ഭയന്നു്, കർണ്ണവും കണ്ണു. മധുരിമയി ൽ നിമജ്ജിപ്പിച്ചുകൊണ്ട് അവിടെ ഒരു തുണിൻറെ മ റവിൽ ചന്ദ്രാപീഡൻ ഒളിച്ചുനിന്നു. സംഗീതവും ശി മാർച്ചനവും കഴിഞ്ഞ് ആ സ്ത്രീ എഴുന്നേറ്റു നോക്കിയ പ്പോൾ രാജാവിനെ കണ്ടു. "മഹാഭാഗ, അതിഥിയായ അങ്ങക്കു സ്വാഗതം. എന്റെ കൂടെ വന്നു അതിഥി സൽക്കാരം സ്വീകരിച്ചാലും” എന്നു ആ സ്ത്രീ പറഞ്ഞ തുകേട്ട്, അത്രമാത്രം സംഭാഷണം കൊണ്ടുതന്നെ അനുഗ്ര ഹിതനായി എന്നാനന്ദിച്ചുകൊണ്ടു “ഭഗവതി അരുളി ചെയ്യുന്നതുപോലെയാകട്ടെ” എന്നു പറഞ്ഞു അവരുടെ കൂടെ രാജാവു് അവിടുന്നു പുറപ്പെട്ടു. സ്ത്രീയുടെ പേർ മ D മഹാശ്വേതയെന്നായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/78&oldid=224041" എന്ന താളിൽനിന്ന് ശേഖരിച്ചത്