ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

68 ന്ന മുനിമാർ അതുകേട്ട കൗതുകത്തോട്, എന്തവിനയമാ ണ് ഞാൻ പ്രവർത്തിച്ചതെന്നുമ്മമുള്ള കഥകൾ കേ ക്കണമെന്നപേക്ഷിച്ചു. ആകട്ടെ, പകൽ യാതലായ മാകയാൽ, ദിനകൃത്യങ്ങൾ നിർവ്വഹിച്ചശേഷം രാത്രിയി ഷിമാർ സ്വസന്നിധിയിൽ കൂടുമ്പോൾ കഥ വിസ്ത രിച്ചു പറയാമെന്നു ജാബാലി പറഞ്ഞു തൽക്കാലം വിര g രാത്രിയായപ്പോൾ ഋഷികൾ വീണ്ടും ജാബാലിയു ടെ അടുക്കൽ കൂടി. അപ്പോൾ ചന്ദ്രോദയം നിമിത്തം ക്ഷീരസാഗരതരംഗപരമ്പര പോലെയുള്ള ചന്ദ്രികാകാ നി ആശ്രമത്തിലും പരിസരപ്രദേശങ്ങളിലും പ്രസരിച്ചു പ്രശോഭിച്ചു. ഉത്സകന്മാരായ മുനികളോടു ജാബാലി ക കഥ പറയുവാൻ തുടങ്ങി. പൂർവ്വജന്മവൃത്താന്തമറിവാൻ കാംക്ഷിച്ചു ചെവികൊടുത്തു, ഞാനും കേട്ടുകൊണ്ടിരുന്നു. ജാബാലി പറഞ്ഞു: അവന്തിരാജ്യത്തിനു തിലക സമാനമായ ഉജ്ജയനീ നഗരിയിൽ പണ്ടു താരാപീഡൻ എന്ന രാജാവു വാണിരുന്നു. അദ്ദേഹത്തിനു പടുബുദ്ധി യായി ശുകനാസൻ എന്നൊരു മന്ത്രിയുണ്ടായിരുന്നു. രാ ജ്യഭാരം ശുകനാസനിൽ സമർപ്പിച്ചുകൊണ്ട്, താരാപ ഡൻ വിഷയസുഖങ്ങളിൽ രസിച്ചു നിർവ്വികാരനായി കഴിഞ്ഞുവന്നു. അദ്ദേഹത്തിന്റെ പ്രധാന മഹിഷി, വി ലാസവതി എന്നൊരു സുന്ദരിയായിരുന്നു. ഒരു ദിവസം വിലാസവതി വളരെ ഖേദിച്ചു കിടക്കുന്നതു കണ്ടു രാജാ വും ഉദ്വിഗ്നനായി കാരണമന്വേഷിച്ചു. ഉജ്ജയനിയിലുള്ള മഹാകാളിക്ഷേത്രത്തിൽ ദേവാരാധനയ്ക്കും വിലാസവതി

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/74&oldid=224030" എന്ന താളിൽനിന്ന് ശേഖരിച്ചത്