എൻ മൃഗയാസ്മരണകൾ a 2 55 ഈ വിവരം അറിഞ്ഞപ്പോൾ, ആ കാട്ടിൽ പന്നി കൾ ധാരാളമുണ്ടെന്നു നിശ്ചയം വന്നപ്പോൾ, അന്നത്തെ ഉദ്യമത്തിനു വൈഫല്യം വരാനിടയില്ലെന്നു സമാധാന ത്തോടുകൂടി, ഏകദേശം രണ്ടു മൂന്നു മണിക്കൂറുനേരം ഞ ൻ ആ സ്ഥലത്തു നിന്നു. അതിനിടയ്ക്ക് ഒരിക്കൽ ആ വൃദ്ധന്റെ അടുക്കൽ ചെന്ന് " എന്താണു ഒരൊച്ചയും ഓ ശയും ഒന്നും കേൾക്കാത്തത്? എന്നു ചോദിച്ചപ്പോൾ ചെറുപ്പിൽ ചെന്നിരിക്കണം, അനങ്ങരുത്, മിണ്ടരുത്, എന്നും ഊർജ്ജിതമായി പറഞ്ഞതുകേട്ടു ഞാൻ പൂർവ്വ സ്ഥലത്തുവന്നു. പത്തുപതിനഞ്ചു മിനിട്ടു കഴിയുന്നതിനുമു ബിൽ മയുള്ള ചെറിയവയലിൻ അക്കരയിൽ അക ലെയായി ഒരു കോലാഹലം കേട്ടുതുടങ്ങി. അതിനു മുമ്പിൽ നായാട്ടുകാരുടെ മണിയാ! വിട്ടാ അന്നടവിടാതെ ടാ!'- എന്നും പന്നിയുടെ നടകണ്ടു പട്ടി പോകുന്ന ദിക്കി ന നിർദ്ദേശിച്ചു, ആ വടക്കെടാ, ആ വടക്കുപ ടിഞ്ഞാറെടാ, ആ തെക്കെടാ, ആ കിഴക്കൊ എന്നിത്യാദിയായും ഉള്ള ഉൽഘോഷങ്ങൾ സ്പഷ്ടീഭവിച്ചു കേട്ടു തുടങ്ങിയിരുന്നു. ഈ വിളികൾ അടുത്തുവന്നു ആ വയലിൻ അക്കരയിലുള്ള കാട്ടിനു സമീപത്തിലെ ത്തിത്തുടങ്ങിയ സമയം, പട്ടികളുടെ കഴുത്തിൽ കെട്ടിയി രുന്ന മണികളുടെ ഘണഘനാശബ്ദവും, നായാട്ടുകാരുടെ അത്യുൽകണ്ഠയോടു കൂടിയ വിടല്ലേടാ, വിടല്ലേടാ' എ അന്ന് ഉച്ചത്തിൽ മുറുകീട്ടുള്ള വിളിയും, പട്ടികളിൽ ചിലതി ൻ ഉഗസൂചകമായ കുരച്ചിലും, ഇതിനെല്ലാം ല ഭൂതമായ ഒരു വലിയ പന്നിയുടെ ഗംഭീരമായ ഗർഗ കിതവും, ചെറിയ പന്നികളുടെ ഘോരണകളും വ
താൾ:Malayala Aram Padapusthakam 1927.pdf/61
ദൃശ്യരൂപം