പുറം ൩൫. “നദീപുഷ്പിരിത്യാദി
ഈ നദീപുഷ്ടി നദികളുടെ പെരുക്കം (വെള്ളപ്പൊക്കമെന്നു താല്പര്യം) അസഹ്യം സഹിക്കാൻ വഹിയാത്തതു്. ആയി എന്നു ക്രിയ അധ്യാഹരിക്കണം. നു; വിഷാദസൂചകമോ പാദപൂരകമോ ആയ അവ്യയം. പയഃ അസാരം നഹി അനില് (വെള്ളം) അസാരം (സ്വല്പം) അല്ലതന്നെ ജനിച്ചു. വളരെ വെള്ളമുണ്ടായി എന്നർത്ഥം. നിജാൽ (തങ്ങളുടെ) കുടീരാൽ (കുടിലിൽ നിന്നു സായാഹ്നേ = (വൈകുന്നേരം) നഷ്ടാർത്ഥം: നഷ്ടാർത്ഥന്മാരായ (സ്വത്തുക്കൾ നഷ്ടപ്പെട്ടവരായ) ജനാ: ജനങ്ങൾ പ്രയയു := (പ്രയാണം ചെയ്തു) പുറപ്പെട്ടു പോയി.
ടി പ്പുരം "രാസവിലാസേ"ത്യാദി
പ്രകൃതിഷുപ്രത്യവയൽയൽ പ്രത്യേകം ഗോപികാസുസമ്മിളിതം (ൽ) രാസവിലാസ വിലോലാ മുരാരേ മനോഹരം രൂപം ഭജേത് എന്നന്വയം, പ്രകൃതികളിൽ പ്രത്യയമെന്നതുപോലെ യാതൊന്നു പ്രത്യേകം ഗോപികകളിൽ സമ്മിളിതമായിരിക്കുന്നുവോ ആ രാസവിലാസിമായ മുരാരിയുടെ മനോഹരമായ രൂപത്തെ ഭജിച്ചാലും എന്നന്വയാർത്ഥം. പ്രകൃതി എന്നാൽ പ്രത്യയം ചേർക്കുന്നതിനു മുമ്പു വാക്കിനുള്ള സ്വരൂപം ആകുന്നു. പ്രകൃതിയോടു പ്രത്യയ ചേർക്കുമ്പോൾ പദങ്ങളുണ്ടാകുന്നു. രാസവിലാസമിരാസക്രീഡസംബന്ധമായ വിലാസം കൊണ്ടു വിലോലമായതു്. വിലോലം = ചഞ്ചലം.