ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

272 ധാരണകേസുകളിലേ വിസ്താരരീതി. എന്നാൽ മുൻസി പന്മാർക്ക് സ്മാൾ കാസ് അധികാരമെന്നൊരു കാര്യം ണ്ട്. നൂറുരൂപായിൽ കവിയാതേയും, സ്ഥാവരവസ്തു മുത ലായ പദസ്ത വിഷയങ്ങൾ ഇടപെടാതെയുമുള്ള വ്യവ ഹാരങ്ങളാണു സ്മാൾ കാധികാരവലയത്തിൽ ഉൾപ്പെ ടുന്നത്. സ്മാൾക്കാസ് കേസുകളിൽ മുൻസിപ്പന്മാർ മി കവാറും നിരങ്കുശന്മാരാകുന്നു. അങ്ങനെയുള്ള കേസുകളി ൽ വാദമുഖങ്ങൾ നിർണ്ണയിച്ച്, ഓരോ പായിൻറിനെപ്പ റിയുമുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്നല്ലാതെ, തെളിവുകൾ ശരിയായി ചർച്ച ചെയ്തു്, കാര്യകാരണങ്ങ ളെ പ്രതിപാദിച്ച്, ജഡ്മെൻറ് എഴുതണമെന്നു നിർബ്ബ സമില്ല. സ്മാൾ കാസ് വിധിയിന്മേൽ അപ്പീലുമില്ല. റി യമസംബന്ധമായ സ്ഖലിതങ്ങളൊ നടപടിപ്പിശകുക കൊ ഉള്ളപക്ഷം ഹൈക്കോടതിയിൽ പരിശോധന കൊ ണ്ടു ഭേദപ്പെടുത്താമെന്നുണ്ടെന്നല്ലാതെ സ്മാൾ കാസ് വി ധികൾ അന്യഥാ ബാധനീയങ്ങളല്ല. സാധാരണകേസുകളിൽ മുൻസിപ്പിന്റെ വിധി യിന്മേൽ ഡിസ്ട്രിക്റ്റ് കോർട്ടിലേക്കുള്ള അപ്പീലിന്റെ കാര്യം മുമ്പുപറഞ്ഞുവല്ലോ. നീതിന്യായ പരിപാലന ത്തിനു സംസ്ഥാനം പല ഖണ്ഡങ്ങളായി തിരിച്ചിരിക്കു ന്നു. അങ്ങനെയുള്ള ഓരോ ഖണ്ഡവും ഓരോ ഡിസ്ട്രിക്ടാ കുന്നു. ഓരോ ഡിസ്റ്റ്റിക്ററിലും അധികാരവത്തുക്കളായി ഡിസ്റ്റ്റിക്റ്റ് കോടതികൾ അഥവാ ജില്ലാക്കോടതി കൾ സ്ഥാപിച്ചിരിക്കുന്നു ഒരു ജില്ലാക്കോടതിയുടെ അ ധികാരമണ്ഡലത്തിൽ ഉള്ള മുൻസിപ്പുകോടതികൾ എ ല്ലാം ആ ജില്ലാക്കോടതിക്ക് അധീനങ്ങളാണ്.

  • 17
"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/278&oldid=224201" എന്ന താളിൽനിന്ന് ശേഖരിച്ചത്