ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കോടതികളും വ്യവഹാരങ്ങളും 271 അതു വേണ്ട പ്രമാണങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ കോട തികൾ അംഗീകരിക്കയില്ല. സാക്ഷികൾ വാസ്തവം പറ യണമെന്നുദ്ദേശിച്ച് സത്യം ചെയ്യിപ്പിച്ചാണു് അവരോടു മൊഴി വാങ്ങുന്നതു്. ഏതു കക്ഷിയുടെ വശത്തേക്കു മൊ ഴി കൊടുക്കുവാൻ സാക്ഷി ഹാജരാകുന്നുവോ ആ വശത്തു നിന്നു ചോദിക്കുന്നതിനുള്ള ഉത്തരങ്ങൾക്കു പ്രഥമ വി സ്താരമല്ലെങ്കിൽ ചീഫ് വിസ്താരമെന്നു പറയുന്നു. കഴിഞ്ഞു ചീഫ്ടിൽ ബോധിപ്പിച്ചതു അവിശ്വാസയോ ഗമാണെന്നു കാണിക്കുവാൻ എതിർകക്ഷി നടത്തുന്ന വിസ്താരത്തിനും എതിർ വിസ്താരമെന്നൊ ക്രാസ്സെന്നൊ പറയുന്നു. ക്രാസ്സവിസ്താരത്തിൽ സന്ദിഗ്ദ്ധമായി വരു ന്ന ഉത്തരങ്ങളെ വിശദമാക്കുവാൻ ചീഫ് വിസ്താരം നട ത്തുന്നവർ ചെയ്യുന്ന വിസ്താരത്തിനു “റീ" എന്നു പറയു ന്നു. സാക്ഷിവിസ്താരമെല്ലാം കഴിഞ്ഞു രണ്ടുഭാഗത്തേയും വാദങ്ങൾ കേട്ടു ന്യായാധിപതി വിധിയെഴുതുന്നു. വിധി ക്കുന്നതിനുള്ള കാര്യകാരണങ്ങൾ വിധിന്യായത്തിൽ ഥവാ ജഡ് ജമെൻറിൽ പ്രതിപാദിച്ചിരിക്കണം. എങ്ങ നെ വിധിച്ചു എന്നു കാണിക്കുന്ന പ്രമാണത്തിനു വിധി സാരം അല്ലെങ്കിൽ ഡിക്രി എന്നു പറയുന്നു. ഡിക്രിവ ച്ചുകൊണ്ടു്, പ്രതിയെ വാറണ്ടിൽ പിടിച്ചും അയാളുടെ സ്വത്തുകൾ ജപ്തിചെയ്തു ലേലത്തിൽ വിൽപ്പിച്ചും റും വിധിനടത്തി ഇടപാടു തീരുന്നു. 2 മുൻസിപ്പിന്റെ വിധികൊണ്ടും അതൃപ്തിയുള്ളവർ വ്യവഹാരവിഷയം ആയിരം രൂപായും താഴെയാണെങ്കി ൽ ജില്ലാക്കോടതിയിലും അതിൽ കൂടുതലാണെങ്കിൽ ഹൈക്കോടതിയിലും അപ്പീൽ കൊടുക്കുന്നു. ഇതാണു സാ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/277&oldid=224202" എന്ന താളിൽനിന്ന് ശേഖരിച്ചത്