ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസജലം 259 ജിത്തുകളുടെ ഉപജീവന രഹസ്യങ്ങൾ നീരാവിയായിപ്പോകുന്നതിനു തടസ്സം നേരിടു മ്പോൾ പോഷണദ്രവ്യത്തിന്റെ ഉൽഗമനത്തിനു ഹാനി നേരിടുന്നു. ഇനി പ്രധാനമായി നമുക്കു നോക്കുവാനുള്ളതു പുഷ്പ ങ്ങളെപ്പറ്റിയാകുന്നു. പുഷ്പങ്ങളാണു ഫലങ്ങളും വിത്തുക കളും ഉണ്ടാകുന്നതിനുള്ള ഉൽപത്തിസ്ഥാനം. പുഷ്പാൽഗമ ത്തിന്റെ മൂലസ്ഥാനമായതു വിത്തറ അല്ലെങ്കിൽ അ ണ്ഡാശയം എന്നു പറയുന്ന ഭാഗമാകുന്നു. അണ്ഡാശയ ത്തിൽ പുഷ്പ കേസരങ്ങളിലെ പൊടി കലരുമ്പോഴാണു ഫലം ഉൽപദിക്കുന്നത്. ഈ പൂംപാടി അല്ലെങ്കിൽ രാഗം സാധാരണമായി പുഷ്പങ്ങളുടെ കേസരാഗങ്ങളിൽ ഉണ്ടാകുന്നതാണു്. ചില പുഷ്പങ്ങളിൽ പരാഗം ഉണ്ടാ യിരിക്കയില്ല; ഉണ്ടായിരുന്നാൽ തന്നെയും അതു് അ ണ്ഡാശയത്തിൽ ചെന്നുചേരുന്നതിനു പല പ്രതിബന്ധ ങ്ങളും ഉണ്ടായി എന്നുവരാം. പ്രതിബന്ധം നേരിടുമ്പോൾ ബീജാവാപം ചെയ്യുന്നതിനു സഹായിക്കുന്നവർ തുമ്പി വണ്ട്, എറുമ്പ്, തേനീച്ച മുതലായ ചെറുപ്രാണികളാക ന്നു. അണ്ഡകോശത്തിനുള്ളിൽ ഉണ്ടാകുന്ന തേൻ ഭക്ഷി ക്കുന്നതിനായി ഇവ ശ്രമിക്കുമ്പോൾ പരാഗമണ്ഡല ത്തിൽനിന്ന് അവയുടെ ശരീരത്തിൽ പുഷ്പരജസ്സു പി രണ്ടും, അതോടുകൂടി അവ മറെറാരു പൂവിലെ തേനെടു ക്കുവാൻ തുനിയുമ്പോൾ പൊടി ആ പൂവിന്റെ അണ്ഡാ ശയത്തിലേക്കു സംക്രമിക്കാൻ ഇടയാകയും ചെയ്യുന്നു. ഇ ങ്ങനെ സങ്കലനം ഉണ്ടായി. അണ്ഡങ്ങൾ പാകം ചെ വിത്തുകളായിത്തീരുകയും, അണ്ഡാശയം പുഷ്പത്തി ൻറ ഫലമായി പരിണമിക്കയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/265&oldid=224234" എന്ന താളിൽനിന്ന് ശേഖരിച്ചത്