"വീണിതല്ലോ കിടക്കുന്ന ധരണിയിൽ 239 യിൽ ചില വർണ്ണഭേദങ്ങൾ ചന്ദ്രികയിൽ കാണപ്പെട വിചിത്രവസ്ത്രധാരികളായി ആയുധപാണികളാ യി നാലുപേർ, ചെടികളെ കൈകൊണ്ടു ഭേദിച്ചും, ആ വശ്യമുള്ളപ്പോൾ ആയുധങ്ങളെക്കൊണ്ടു വെട്ടിയും, വഴിയു ണ്ടാക്കി യുവാവിന്റെ ശരീരം കിടക്കുന്ന രക്തക്കളത്തി ൽ എത്തി. ഇവർ കുപ്പായങ്ങളും, മൂന്നുനാല് ആളുക ൾക്കു വിഷമം കൂടാതെ കടന്നിരിക്കുന്നതിനു സ്ഥലമുള്ള തായ കാലുകളും, മിന്നുന്ന കിരീടങ്ങളും, നാനാവർണ്ണം കലർന്നുള്ള അരക്കെട്ടുകളും ധരിച്ച്, വാൾ, കുന്തം മുതലാ യ ആയുധങ്ങളും വഹിച്ചിരുന്നു. സ്വർണ്ണവസ്ത്രധാരിയാ യി ഒരു യുവാവും, ഗജവിഗ്രഹനായി ദണ്ഡധാരിയായി ഒരു വയോധികനും, രണ്ടു ഭയങ്കര കാരന്മാരായ ഭൃത്യന്മാ രും ആയ ഈ നാലാളുകളും യുവാവു കിടക്കുന്ന പ്രദേശ ത്തിയപ്പോൾ ഒന്നു പോലെ ഞെട്ടി പുറകോട്ടു മാ റി. കുറച്ചുനേരം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോ ക്കിക്കൊണ്ടു നിന്നു. പിന്നീടു സ്വർണ്ണവസ്ത്രധാരിയാ യവൻ മരണാവസ്ഥയിൽ ആയിരുന്ന യുവാവിൻറ സമീപത്തുചെന്നു മുട്ടുകുത്തി കുറേനേരം സൂക്ഷിച്ചുനോ ക്കീട്ടു വൃദ്ധനോട് എന്തോ പറഞ്ഞു. വൃദ്ധൻ തലകുല ക്കിയതല്ലാതെ ഉത്തരം ഒന്നും പറഞ്ഞില്ല. മറെറ ആൾ ഉടനെ വൃദ്ധൻ സമീപത്തു ചെന്നു അപേക്ഷാഭാവ ത്തിൽ ഓരോന്നു പറഞ്ഞു. ഒടുവിൽ ഊക്കനായ വൃദ്ധൻ തന്റെ ഉദരഭാരം വഹിച്ചുകൊണ്ട്, നരച്ച വെള്ളി കമ്പികൾപോലെ ഉദരത്തോളം എത്തീട്ടുള്ള താടിയെ കൈകൊണ്ടു പ്രേമത്തോടു തടവി ഒതുക്കിട്ട്, മരിക്കുന്ന വനോ മരിച്ചവനോ ആയ യുവാവിന്റെ അടുത്തുചെന്നു
താൾ:Malayala Aram Padapusthakam 1927.pdf/245
ദൃശ്യരൂപം