222
ആറാം പാഠപുസ്തകം
ഓതുന്നു തൻ പൈതലോടുമ്മറത്തി-
ലൊരോമനപ്പെൺകൊടിയിപ്രകാരം.
നീചേർക്കു, തങ്കക്കുടം, ആവരുന്ന
'നീലിപ്പുലക്ക'ള്ളിയിൽ നിന്റെ നോട്ടം
കണ്ണിന്നു തീണ്ടോതിടുവാൻ മറന്ന
കാലേയകാലം കനിവറ്റതല്ല.
തടിച്ച പുൽക്കെട്ടു ശിരസ്സിലൊന്നു
താങ്ങിത്തളർന്നെത്തിടു മി"ക്കിടാത്തി"
തൃണത്തിലും തൻ നില താഴെയെന്നു
തീർത്തോതിടുന്നുണ്ടു ജനത്തൊടെല്ലാം.
ജനിച്ചനാൾ തൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവൾക്കു പാർത്താൽ
ചപ്രത്തലക്കെട്ടയഥാർത്ഥമല്ല;
തള്ളയ്ക്കെഴും ദുർഗ്ഗതി പിള്ളകൾക്കും.
ഇവൾക്കു ദാരിദ്ര്യഫലത്തിൽ മേന്മേൽ
ചിന്താവ്യഥക്കാളകൾ ചേർത്തു പൂട്ടി
ദൈവം തുടർന്നോരുഴവിന്റെ ചാലു
കാണാം ചുളുക്കാർന്ന കപോലഭൂവിൽ.
മുട്ടിനു മേലോളമിറക്കമാർന്ന
മുഷിഞ്ഞ മുണ്ടൊന്നിിവൾ തന്നരയ്ക്കൽ
ദിങ്നാരി കൊണ്ടൽപ്പൊളിപോലെ ചുറ്റി
'മാനം' മറയ്ക്കുന്നിതു വല്ലപാടും.
പ്രത്യൂഷകാലം മുതലന്തിയോളം
പാടത്തിലോരോ പണി ചെയ്തു നിത്യം